ബി‌.എസ്‌.എൻ‌.എല്‍ നെറ്റ് വർക്കില്‍ പ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യത !

0
138

 

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഇനിയുള്ള ദിവസങ്ങളിൽ നെറ്റ് വർക്ക് പ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യത. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാർക്ക് നൽകാനുള്ള കുടിശ്ശിക ബി‌എസ്‌എൻ‌എൽ അടച്ച് തീർക്കാത്തതിനാൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നെറ്റ് വർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൌൺ കാലയളവിൽ നെറ്റ്‌ വർക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ അത് ആളുകളെ സാരമായി ബാധിക്കും.

1,500 കോടി രൂപയുടെ കുടിശ്ശിക സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി അടച്ച് തീർക്കാനുണ്ടെന്ന് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാരെ പ്രതിനിധീകരിക്കുന്ന ടവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്‌സ് അസോസിയേഷൻ (തായ്‌പ) അറിയിച്ചു. ബി‌എസ്‌എൻ‌എൽ വരിക്കാർക്ക് നെറ്റ് വര്‍ക്കില്‍  പ്രശ്നങ്ങൾ നേരിടുമെന്നും ഇത് ഒഴിവാക്കാൻ ഉടൻ നടപടിയെടുക്കാണമെന്നും ആവശ്യപ്പെട്ട് തായ്‌പ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനെ സമീപിച്ചു.

ലോക്ക്ഡൌൺ കാരണം ആളുകൾ വീടുകളിൽ തന്നെ കഴിയുകയാണ്. അതുകൊണ്ട് തന്നെ ടെലിക്കോം കമ്പനികളുടെ നെറ്റ്‌വർക്കുകളിൽ ഡാറ്റാ ട്രാഫിക്കും വർദ്ധിച്ചു. തായ്‌പ നേരത്തെയും കുടിശ്ശിക അടച്ച് തീർക്കണമെന്നാവശ്യപ്പെട്ട് ബി‌എസ്‌എൻ‌എല്ലിനെ സമീപിച്ചിരുന്നു. ലോക്ഡൌൺ കാരണം എല്ലാ ഉപയോക്താക്കളും ജോലി ആവശ്യങ്ങൾക്കും വിനോദങ്ങൾക്കുമായി ധാരാളം ഡാറ്റയും കോളുകളും ഉപയോഗിക്കുന്നുണ്ട്.

ബി‌എസ്‌എൻ‌എൽ ടവർ സൈറ്റുകളിൽ ടെലികോം പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിന് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാരുടെ കുടിശ്ശിക തീർക്കനാവശ്യമായ അടിയന്തര ഇടപെടലും പിന്തുണയും നൽകണമെന്ന് ടവർ ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ (ടി‌എ‌പി‌എ) ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഇടി ടെലികോം റിപ്പോർട്ട് ചെയ്തു.

ടവർ ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ ദില്ലിയിൽ നിന്നാണ് പ്രവർത്തിക്കുന്നത്, ഇത് ഭാരതി ഇൻഫ്രാടെൽ, സിന്ധു ടവേഴ്സ്, അമേരിക്കൻ ടവർ കോർപ്പറേഷൻ (എടിസി), ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ, അപ്ലൈഡ് സോളാർ ടെക്നോളജീസ്, ടവർവിഷൻ തുടങ്ങിയ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ്.  സൈറ്റുകളിലെ അടിസ്ഥാന സൌകര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ കമ്പനികളാണ്.

കുടിശ്ശിക നൽകാത്തതിനാൽ ഇൻഫ്രാസ്ട്രക്ചർ ദാതാക്കൾക്ക് സുഗമമായി സേവനങ്ങൾ തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് തായ്പ അറിയിച്ചു. ഇൻഫ്രാസ്ട്രെക്ച്ചർ പ്രൊവൈഡർമാർ തങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയില്ലെങ്കിൽ ടെലികോം ഓപ്പറേറ്റർമാരുടെ സേവനങ്ങളിൽ തടസ്സങ്ങളുണ്ടാകും. ടവർ സൈറ്റുകളുടെ വാടക പേയ്‌മെന്റുകളും പവർ ബില്ലുകൾക്കും തുക കൃത്യമായി നൽകണമെന്ന് തായ്പ ആവശ്യപ്പെട്ടു.