കോവിഡ് ഭീതി പരത്തുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം ഉൾപ്പെടെ ചില അവശ്യ വസ്തുക്കൾക്ക് വില കുറച്ചിരുന്നു. കഴിഞ്ഞ 17നാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയായി വില നിശ്ചയിച്ച് വിജ്ഞാപനമിറക്കിയിരുന്നത്. എന്നാൽ ഇപ്പോഴും പല കടക്കാരും കുപ്പിവെള്ളം ലിറ്ററിന് 20 രൂപ തന്നെയാണ് ഈടാക്കുന്നത് ഈ ലോക് ഡൗൺ കാലഘട്ടത്തിൽ ഇത് ജനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്
ആദ്യത്തെ ഒരാഴ്ച വിജ്ഞാപനത്തെ സംബന്ധിച്ച് കടകളിൽ കർശന പരിശോധനയും പിഴ ചുമത്തലുമൊക്കെ ഉണ്ടായിരുന്നു.എന്നാൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സിവിൽ സപ്ലൈസ് വകുപ്പ് മറ്റ് വിഭാഗങ്ങളിലേക്ക് കടന്നു.അതോടെ പലകടക്കാരും കുപ്പിവെള്ളം പഴയ വിലയിൽ തന്നെയാണ് വിൽക്കുന്നത്. പുതിയ സ്റ്റോക്ക് വന്നിട്ടില്ലെന്നും പഴയ സ്റ്റോക്ക് അതെ വിലക്ക് വിൽക്കുമെന്നാണ് ചില കടക്കാർ പറയുന്നത്.
പലസ്ഥലങ്ങളിലായി ഉപഭോക്താക്കൾ കുപ്പി വെള്ളത്തിന്റെ വിലയിൽ ചൊല്ലി തർക്കമുന്നയിച്ചിട്ട് പോലും പഴയ വിലയിൽ തന്നെ വിൽക്കൂ എന്ന വാശിയിലാണ് ചില കടക്കാർ. എന്നാൽ അപൂർവമായി ചില വ്യാപാരികൾ കുറച്ച വില അനുസരിച്ച് വിൽക്കുന്നു എന്നത് ജനങ്ങൾക്ക് ആശ്വാസമാണ്.

You must be logged in to post a comment Login