ടെസ്‌ലയോട് മത്സരിക്കാൻ ബിഎംഡബ്ല്യൂ !

0
144

ജർമൻ ആഡംബര കാർ ഭീമന്മാരായ ബിഎംഡബ്ല്യു പുത്തൻ വൈദ്യുത സെഡാനായ ഐ ഫോർ അവതരിപ്പിച്ചു. കമ്പനിയുടെ ഇലക്ട്രിക്ക് ശ്രേണിയിലെ അടുത്ത മോഡലായ ഐ ഫോർ 2021 ഓടെ വിപണിയിൽ ലഭ്യമാകും. സ്പോർട്ടി നിലവാരമുള്ള പ്രകടനത്തിനൊപ്പം സ്ഥലസൗകര്യവും സമന്വയിപ്പിച്ചാണ് ഐ ഫോറിന്റെ രൂപകൽപ്പന.
ഒറ്റത്തവണ ചാർജ് ചെയ്താൽ 600 കിലോമീറ്റർ വരെ ഓടാൻ ഐ ഫോർ കൺസപ്റ്റിനു കഴിയും. പരമാവധി 537 പി എസ് വരെ കരുത്ത് സൃഷ്ടിക്കാൻ കാറിനു കഴിയും. വെറും നാലു സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്.

ബിഎംഡബ്ല്യുവിന്റെ ഡ്രൈവർ കേന്ദ്രീകൃത സമീപനം കർവ്ഡ് ഡിസ്പ്ലേയിലൂടെ പുനർനിർവചിക്കാനും കമ്പനി ശ്രമിച്ചിട്ടുണ്ട്. നിലവിലെ കോൺസെപ്റ് മാതൃകയുടെ അകത്തും പുറത്തും കാണുന്ന ഘടകങ്ങൾ പലതും ഉൽപ്പാദനഘട്ടത്തിലെത്തുന്ന ഐ ഫോറിലും കണ്ടേക്കുമെന്നാണു സൂചന. വിപണിയിലെത്തുമ്പോൾ വൈദ്യുത കാറുകളായ പോർഷെ ടൈകാൻ, ടെസ്‌ല മോഡൽ ത്രീ തുടങ്ങിയവയോടാവും ഐ ഫോറിന്റെ മത്സരം