രാജ്യം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുന്നതിനിടയിലാണ് ബി ജെ പി യുടെ വനിതാ നേതാവ് ആകാശത്തേക്ക് വെടിവെച്ച് കൊറോണയെ ഓടിക്കാൻ ശ്രമിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായത്.കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്ടെ അടയാളമായി വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് തുടർച്ചയെന്നോണം ആണ് ഉത്തർപ്രദേശിലെ ബൽറാംപുരിൽ നിന്നുള്ള ബി ജെ പി നേതാവ് മഞ്ജു തിവാരി ആകാശത്തേക്ക് വെടിയുതിർത്തത്.ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അവർ തന്നെ ഷെയർ ചെയ്യുകയായിരുന്നു .
ഇതിനു പിന്നാലെ ശക്തമായ പ്രതിക്ഷേധം ആണ് ഇവർക്കെതിരെ ഉണ്ടായത് വീഡിയോയും ,വാർത്തയും വൈറൽ ആയതോടുകൂടി ബൽറാംപൂർ പൊലീസ് മഞ്ജു തിവാരിക്കെതിരെ കേസ് രജിസ്ററർ ചെയ്തു .അതേസമയം മഞ്ജു തിവാരി ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ വെടിയുതിർത്തതിൽ മാപ്പ് ചോദിച്ചു
ബി ജെ പി യുടെ വനിത വിഭാഗം ജില്ല അദ്ധ്യക്ഷയാണ് മഞ്ജു തിവാരി. വീഡിയോയിൽ, മഞ്ജു തിവാരി തോക്ക് ആകാശത്തേക്ക് ഉയർത്തി വെടിയുതിർക്കുന്നത് കാണാം. വീട്ടിൽ വിളക്കുകൾ കത്തിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. തോക്ക് മഞ്ജു തിവാരിയുടെ ഭർത്താവ് ഓം പ്രകാശിന്റെതാണെന്നാണ് റിപ്പോർട്ട്.

You must be logged in to post a comment Login