തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും സജീവമായിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
8.57 ലക്ഷം നമോ കിറ്റുകളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ശനിയാഴ്ച വരെ വിതരണം ചെയ്തത്. ഇതില്‍ ഭക്ഷ്യധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പലവ്യജ്ഞനങ്ങള്‍, മസാലപ്പൊടികള്‍, പച്ചക്കറി തുടങ്ങിയവയാണുള്ളത്. നമോ കിറ്റ് കൂടാതെ മാര്‍ച്ച് 27 മുതല്‍ 3.50 ലക്ഷം ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
ഇതിന് പുറമേ 1.12 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. കയ്യുറകള്‍, സാനിറ്റൈസറുകള്‍, എന്നിവ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നല്‍കി. പൊരിവെയിലില്‍ റോഡില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ ആശ്വാസമാകുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കോഴിക്കോട്ടുനിന്നും കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.
കൊവിഡ് പ്രതിരോധത്തിനായി സോഷ്യല്‍ മീഡിയിലും ബി.ജെ.പി വലിയ പ്രചാരണം നടത്തുണ്ട്. വാട്സ്ആപില്‍ ജില്ലാ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
മാതാ അമൃതാനന്ദമയി മഠവും സര്‍ക്കാരുകള്‍ക്ക് തുണയായി ഒപ്പമുണ്ട്. ഭാരതസര്‍ക്കാരിന്റെ പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമായി ആകെ 13 കോടിരൂപയാണ് മഠം സഹായ ധനമായി നല്‍കുക. ഇതിന് പുറമേ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗജന്യ ചികിത്സയും നല്‍കും.
ഇതിനിടെ, അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിക്കൊണ്ടായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് ഇത്തരമൊരു ധാരണയിലെത്തിയത്.
കോവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി മാറ്റാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും നിലവിലെ സാഹചര്യവും പരിഗണിച്ചാണ് കേരളം ഈ തീരുമാനം അറിയിച്ചത്.
സാമൂഹിക വ്യാപനത്തിലേക്ക് പോകുന്ന ഘട്ടത്തിലെത്താന്‍ കഴിയില്ല. ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന് വ്യാപനം തടയാനും മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഒമന്നാരണ്ടോ ആഴ്ചകൂടി തുടര്‍ന്നാലെ രോഗവ്യാപനം പൂര്‍ണ്ണമായും തടയാന്‍ കഴിയൂവെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടു

You must be logged in to post a comment Login