മലയാള സിനിമയിൽ ഒട്ടുമിക്ക പ്രധാന വേഷങ്ങളും അഭിനയിച്ച് ഫലിപ്പിച്ച താരമാണ് ബിന്ദു പണിക്കർ. ഏതു കഥാപാത്രത്തിനും തന്റേതായ കയ്യൊപ്പ് ചാർത്തിയിട്ടുള്ള നടിയാണ് താരം. നിരവധി സിനിമകൾ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു.
താരങ്ങളേതായാലും ഗോസിപ്പുകൾ പ്രചരിക്കുന്നത് സിനിമാ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. അത്തരത്തിൽ ഗോസ്സിപ്പിന്റെ ഇരയാകേണ്ടി വന്നവരാണ് ബിന്ദു പണിക്കരും സായികുമാറും. വിവാഹത്തിനു മുൻപ് തന്നെ ഇരുവരും ഒരുമിച്ചായിരുന്നു താമസം എന്നതായിരുന്നു നിരക്കെ പരന്നിരുന്ന വസ്തുത. ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചപ്പോഴും പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. ഇപ്പോഴിത സായ് കുമാറുമൊത്തുള്ള വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ബിന്ദു പണിക്കർ പറയുന്നതിങ്ങനെ
“ആദ്യ ഭർത്താവ് ബിജുവേട്ടന്‍ മരിച്ച് ഏഴു മസങ്ങള്‍ക്ക് ശേഷം എല്ലാ നഷ്ടപ്പെട്ട അവസ്ഥയില്‍ ഇരിക്കുമ്പോൾ സായേട്ടന്റെ നേതൃത്വത്തില്‍ ഒരു അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് ഷോയില്‍ പങ്കെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ച് അയച്ചത്. അതു കഴിഞ്ഞ് നാട്ടില്‍ എത്തിയപ്പോഴേക്കും പല കഥകളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഞങ്ങള്‍ ഒരുപോലെയുള്ള വേഷം ധരിച്ചതൊക്കെ ആളുകള്‍ വേറെ ഒരു രീതിയില്‍ കണ്ടു.
പീന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്ന് കാര്യങ്ങള്‍ സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഒന്നിനും ഞാന്‍ തയ്യറാവില്ല എന്നായിരുന്നു എന്റെ മറുപടി. പക്ഷേ അവര്‍ക്ക് അത് സമ്മതമായിരുന്നു. അങ്ങനെയണ് വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. 2019 ഏപ്രില്‍ 10നായിരുന്നു ഞങ്ങളുടെ രജിസ്റ്റര്‍ മാര്യേജ്.
ഒന്നും ഒളിച്ചിട്ടില്ല, ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല”.
യാദൃച്ഛികമായി ഇരുവരും ഒരേ സ്ഥലത്ത് താമസം തുടങ്ങിയതിനെക്കുറിച്ച് സംസാരിച്ചത് സായ് കുമാറാണ്.അബാദിന്റെ ഫ്‌ലാറ്റിനെക്കുറിച്ച് അന്വേഷിച്ചു ചെന്നപ്പോള്‍ യാദൃശ്ചികമായാണ് ബിന്ദുവും അവിടെ വന്നത് ഫ്‌ലാറ്റ് അന്വേഷിച്ച് വന്നതാണ്. സംസാരിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഓഫിസിലെ പയ്യന്‍ ഒരു ചോദ്യം, ‘രണ്ടുപേര്‍ക്കും കൂടി ഒരു അഡ്രസ് അല്ലേ വേണ്ടതെന്ന്. ‘അല്ല അനിയാ… ഒന്നാകുമ്പോള്‍ പറയാം’ എന്നു ഞാനും തമാശയാക്കി. ബിന്ദുവിന് നാലാം നിലയിലും എനിക്ക് മൂന്നാം നിലയിലും ഫ്‌ലാറ്റ് ലഭിച്ചു. യാദൃച്ഛികമായി വന്ന ആ ‘ബിന്ദു’വിനെയാണ് എല്ലാവരും കൂടി പറഞ്ഞ് ഇങ്ങനെ ആക്കിയത്. 2009 ല്‍ തുടങ്ങിയ വിവാഹമോചനക്കേസ് അവസാനിച്ചത് 2017 ലാണ്. അതിനു ശേഷമാണ് ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.ഇപ്പോൾ മകളോടൊപ്പം വളരെ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ബിന്ദുപണിക്കരും സായ്‌കുമാറും.

You must be logged in to post a comment Login