ആഹാരശീലങ്ങളും വ്യായാമക്കറവും… വയര്‍ ചാടുന്നതിനുള്ള കാരണങ്ങള്‍ തേടിയാല്‍ എത്തപ്പെടുന്നത് എപ്പോഴും ഈ ഉത്തരങ്ങളില്‍ ആയിരിക്കും. തിരക്കിന്റെ ലോകത്തു നിന്നും പെട്ടെന്ന് ലോക്ക്ഡൗണിലേയ്ക്ക് എത്തപ്പെട്ടതോടെ പറയുകയും വേണ്ട.
എന്നാല്‍, ഇതില്‍ നിന്നും മോചനം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചോളൂ… ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ആലിലവയര്‍ നിങ്ങള്‍ക്ക് സ്വന്തം.
നടുവെട്ടല്‍, നടുവേദന എന്നിവ അകറ്റി നട്ടെല്ലിനു ശക്തിയും അയവും നല്‍കുന്നു. ഇതോടൊപ്പം പൊതുവെ വയറിലെ അന്തരാവയവങ്ങള്‍ ശക്തിപ്പെടുത്താനും ദഹന ശക്തി വര്‍ധിപ്പിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്ന ‘ഭുജംഗാസനം’. ഇതിലൂടെ കുടവയറും പമ്പകടക്കും.
ശ്രദ്ധിക്കേണ്ടത്: ഗര്‍ഭപാത്ര സംബന്ധമായ ക്രമക്കേടുകള്‍ക്ക് ഇത് ഉത്തമ പരിഹാരമാണെങ്കിലും ഗര്‍ഭാവസ്ഥയില്‍ ഇത് ചെയ്യാന്‍ പാടുള്ളതല്ല.
ഇതിനായി ആദ്യം കമഴ്ന്നു കിടന്ന് (നെറ്റി നിലത്ത് മുട്ടുന്നവിധം) കാലുകള്‍ നീട്ടി പാദങ്ങള്‍ അടുപ്പിച്ച് വയ്ക്കുക. ശേഷം കൈപ്പത്തി തറയില്‍ ഉറപ്പിച്ച് തല,കഴുത്ത്,തോള്‍ എന്നിവ മാത്രം ഉയര്‍ത്തി മുകളിലേയ്ക്ക് നോക്കാന്‍ ശ്രമിക്കുക. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിന് മുന്‍പായി പൂര്‍വസ്ഥിതി പ്രാപിക്കുക. എട്ടോ പത്തോ തവണ ഇത് ആവര്‍ക്കാം. ഓരോ ദിവസം ചെല്ലുംതോറും നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ അയവ് തോന്നിത്തുടങ്ങും
പരിശീലനത്തിനിടെ ക്ഷീണംതോന്നുമ്പോള്‍ ശവാസനമാകാം.

You must be logged in to post a comment Login