Connect with us

Hi, what are you looking for?

Environment

ഫാസില്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

ഒരു സമയത്ത് താന്‍ വളരെ തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആ സമയത്ത് റെസ്റ്റ് ഇല്ലാതെ താന്‍ ഫിലിം ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തിരുന്നു. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും വര്‍ക്ക് ചെയ്ത കാലത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ്സ് തുറക്കുകയാണ്. ആ സമയത്ത് ഫാസില്‍ എന്ന സംവിധായകന്‍ തനിക്ക് ഒരു ഉപദേശം തന്നിരുന്നു. ഇങ്ങനെ ഇടവേളകളില്ലാതെ സിനിമയില്‍ വര്‍ക്ക് ചെയ്താല്‍ തന്റെ ശബ്ദം ജനം വെറുക്കുന്ന ഒരു കാലം വരുമെന്ന് ആദ്ദേഹം തന്നെ ഓര്‍മ്മപ്പെടുത്തി.
2001ടൈമില്‍ എനിക്ക് കുറച്ചു ഫാമിലി പ്രോബ്ലംസ് വന്ന സമയത്ത് ഞാനും മക്കളും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ എനിക്ക് അതില്‍ നിന്ന് ഒരു മെച്ചപ്പെട്ട ജീവിതം ഉയര്‍ത്താന്‍ കുറച്ചു കൂടി സാമ്പത്തികം അനിവാര്യമായിരുന്നു. അത് കൊണ്ട് ഞാന്‍ കുറെയധികം ടെലിവിഷന്‍ സീരിയലുകളില്‍ സൈന്‍ ചെയ്തു. കുറേ സിനിമകളും ചെയ്യുന്നുണ്ടായിരുന്നു. ഒരുദിവസം ഒന്‍പത് സിനിമകളൊക്കെ ഡബ്ബ് ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ഫാസില്‍ സാര്‍ എന്നെ വിളിച്ചു പറഞ്ഞു.
താന്‍ വളരെ അപകടമായ ഒരു നിലയിലേക്കാണ് പോകുന്നത്. തന്റെ ശബ്ദം ആളുകള്‍ വെറുക്കുന്ന ഒരു സമയം വരും. അത് കൊണ്ട് താന്‍ തന്റെ ജോലി നിയന്ത്രിക്കുക. അതാണ് ഫാസില്‍ സാറില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ ഉപദേശം. ഭാഗ്യലക്ഷ്മി പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...