പത്തനംതിട്ട: കൊറോണയുടെ രണ്ടാം വരവിൽ പ്രതിസന്ധിയിലായ ജില്ലയാണ് പത്തനംതിട്ട. വളരെ ഫലപ്രദമായാണ് ജില്ലാ ഭരണകൂടം കൊറോണയെ പ്രതിരോധിച്ചത്. ഇപ്പോൾ വീണ്ടും ജില്ലയിൽ ഡെങ്കിപനി പടരാനുള്ള സാധ്യതകൾ ആണ് ഭരണകൂടം മൂൻകൂട്ടി കാണുന്നത് .ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്ക് സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍.
വീടിനും ചുറ്റും അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, ചിരട്ടകള്‍, മുട്ടത്തോട്, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, റബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍, കവുങ്ങിന്‍ പാളകള്‍, കൊക്കോ തൊണ്ടുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാനും അവയില്‍ കൊതുക് മുട്ടയിടാനുമുള്ള സാധ്യതയുണ്ട്.
കൂടാതെ വീട്ടിലെ റെഫ്രിജറേറ്ററിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രം എന്നിവയിലെ വെള്ളത്തിലും, കൊതുക് പ്രജനനം സാധ്യമാണ്.
കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വീട്ടാവശ്യത്തിനു വെള്ളം വച്ചിരിക്കുന്നവര്‍ പാത്രങ്ങളുടെ ഉള്‍വശം ഉരച്ചുകഴുകുകയും കൊതുക് കടക്കാത്ത വിധം സൂക്ഷിക്കുകയും വേണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെയോ, ആരോഗ്യകേന്ദ്രങ്ങളെയോ വിവരം അറിയിക്കണം. കോവിഡ്-19 രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login