നടുവേദന ഇല്ലാതാക്കാം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

0
699

ഇന്ന് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരിലും കാണപ്പെടുന്ന ഒന്നാണ് നടുവേദന. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കു തന്നെ ഇതിനെ ഒരു പരിധി വരെ കുറയ്ക്കാനാകും.
1 ഇരിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക : കസേരയാലാണ് ഇരിക്കുന്നതെങ്കിലും നിവര്‍ന്ന് ഇരിക്കാന്‍ ശ്രദ്ധിക്കണം, വളഞ്ഞും തിരിഞ്ഞും ഉളള ഇരിപ്പ് നടു വേദന ഉണ്ടാക്കും.നട്ടെല്ല് നിവര്‍ത്തി ഇരിക്കുന്നതാണ് ശരിയായ ഇരിപ്പ്.അപ്പോള്‍ ശരീര ഭാരം തുല്യമാവുകയും ചെയ്യും കശേരുക്കള്‍ അധിക സമ്മര്‍ദ്ദത്തിലാവുകയുമില്ല.
2 ഒരുപാട് നേരം ഒരേ ഇരിപ്പ്് ഇരിക്കരുത്. : നമ്മള്‍ നില്‍ക്കുമ്പോള്‍ നട്ടെല്ലിന് ചുറ്റുമുളള മാംസപേശികള്‍  വലിഞ്ഞ് തുല്യമായി ഭാരം വീതിക്കപ്പെടുന്നു.ഇരിക്കുമ്പോള്‍ പേശികള്‍ അയഞ്ഞ് ഭാരം നട്ടെല്ലിലേക്ക് കേന്ദ്രീകരിക്കും.നട്ടെല്ലിനു സമ്മര്‍ദ്ദമേറി വേദനയാകും,തുടര്‍ച്ചയായി ഇരിക്കാതെ മണിക്കൂര്‍ ഇടവിട്ടെങ്കിലും അല്പം നടക്കുക.
3 ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക : 20 മിനിറ്റിലധികം നേരം ഒരേ പൊസിഷനില്‍ ഇരിക്കരുത്.ഇടയ്ക്ക് എഴുന്നേറ്റു നടക്കുകയോ ലഘു വ്യയാമങ്ങളോ ആവാം.ഈഗിള്‍ പോസ്, സൈഡ് ലാറ്റ് സ്‌ട്രെച്ച് പോലുളളവ ചെയ്യാം.
4 ഹൈ ഹീല്‍ ചെരുപ്പ് ഒഴിവാക്കുക: കൂടുതല്‍ ഹീലുളള ചെരുപ്പും ഷൂസും ധരിക്കുന്നത് നടുവിന് നല്ലതല്ല, പാദങ്ങളിലെ എല്ലുകള്‍ക്കും ഇത് ദോഷമാണ്.
5 നട്ടെല്ലിന് സുഖപ്രദമായ അധികം ഫോമില്ലാത്ത കിടക്ക ഉപയോഗിക്കുക. പലക കട്ടില്‍ ഒരു പരിധിവരെ ഗുണം ചെയ്യും.നടുവിന് താങ്ങ് കിട്ടുന്നത് മലര്‍ന്ന് കിടക്കുമ്പോഴാണ്. കിടക്കുമ്പോള്‍  നട്ടെല്ല് വളഞ്ഞ അവസ്ഥയിലാവരുതെന്ന് ചുരുക്കം.
6 ശരീരഭാരം കുറയ്ക്കുക : കൊഴുപ്പുളള ആഹാരത്തിന് പകരം നാരും പ്രോട്ടീനുമുളള ഭക്ഷണം കഴിക്കുക, ഭക്ഷണത്തില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ ജ്യൂസുകളും മറ്റും കൂടുതല്‍ കഴിക്കാനും ശ്രദ്ധിക്കണം.ശരീരഭാരം നിയന്ത്രിക്കാന്‍ ഭക്ഷണവും വ്യായാമവും ഒരുപോലെ സഹായിക്കും
7 അമിതമായ ഭാരം എടുക്കാതിരിക്കുക : അമിതമായ ഭാരം എടുത്ത് ഉയര്‍ത്തുന്നത്  നട്ടെല്ലിനെ നേരിട്ട് ദോഷമായി ബാധിക്കും. കാരണം നട്ടെല്ലിന് കൂടുതല്‍ ബലം കൊടുത്താണ് ഒരു വസ്തു ഉയര്‍ത്തുക
8 നിത്യവും വ്യായാമം ചെയ്യുക : നടുവിന്റെ മസിലിന് ശക്തി കൂട്ടുന്ന വ്യായാമമാണ് നിത്യവും ചെയ്യേണ്ടത്.ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്.യോഗ, നടത്തം തുടങ്ങിയവയൊക്കെ വളരെ ഗുണം ചെയ്യും
നടുവേദനയുളളവര്‍ ദിവസവും അരമണിക്കൂറെങ്കിലും വെയില്‍ കൊളളണം. സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ ഡി എല്ലിനും മസിലിനും ഗുണം ചെയ്യും.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നടുവേദയയ്ക്ക് ശമനമുണ്ടാവും.