ഇഞ്ചിയിൽ നിന്നുള്ള ഗുണങ്ങൾ അറിയാം ………

0
611

 

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നമ്മൾ നേരിടുന്നുണ്ട് . എന്നാല്‍ ഇത് സംരക്ഷിക്കുന്നതിനു വേണ്ടി ഡോക്ടറെ കാണാനും ആശുപത്രിയിൽ പോവുന്നതിനും പലരും നെട്ടോട്ടം ഓടുകയാണ്. . ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു വഴിയുണ്ട് എന്തെന്നാൽ നമ്മുടെ വീട്ടിൽ സ്ഥിരമായി കാണുന്ന ഇഞ്ചി മാത്രം മതി . ഇഞ്ചി ഉപയോഗിച്ച് സ്ഥിരമായി ചായ കുടിച്ചാൽ നിരവധി രോഗങ്ങളിൽ നിന്നും മുക്തി നേടാവുന്നതാണ്. ഇഞ്ചിച്ചായ കഴിക്കുമ്പോള്‍ അത് നമ്മളിൽ ഉണ്ടാക്കുന്ന പലതരത്തിൽ ഉള്ള അസ്വസ്ഥതകളെ എങ്ങനെയെല്ലാം പ്രതിരോധിക്കും എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ ജീവിത ശൈലി അനുസരിച്ചു ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പലരേയും പെട്ടെന്നാണ് ബാധിക്കുന്നത്.

ഇതില്‍ പ്രായാധിക്യം ഇപ്പോള്‍ ഒരു ഘടകമേ അല്ല എന്നതാണ് സത്യം . എന്നാല്‍ ഇഞ്ചിച്ചായ ദിനവും കുടിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ ഏറെ സഹായിക്കുന്നുണ്ട് . ഹൃദ്രോഗം തടയാനുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് ഗവേഷകര്‍ക്കിടയില്‍ അറിയപ്പെടുന്നുണ്ട്. മോശം കൊളസ്‌ട്രോളിന്റെ കുറവ്, നല്ല കൊളസ്‌ട്രോളിന്റെ വര്‍ദ്ധനവ്, ഒരാളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവ ചില ഹൃദയ ആരോഗ്യത്തിന്റെ പ്രധാന ഘടകമാണ് . ഇതെല്ലാം ദിനവും ഇഞ്ചിച്ചായ കുടിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ യാതൊരു സംശയവും ഇല്ലാതെ നമ്മുടെ ആഹാര ശീലത്തില്‍ ഇതും ഉൾപ്പെടുത്താവുന്നതാണ് .

പലർക്കും ഒരു കാരണവും ഇല്ലാതെ തന്നെ ശരീരഭാരം വര്‍ദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇതിനു മികച്ച ഒരു പരിഹാരം ആണ് ഇഞ്ചി ഉപയോഗിച്ചുള്ള . ഓരോ 5 സെക്കന്‍ഡിലും ഭക്ഷണം കഴിക്കാനുള്ള ത്വര അനുഭവപ്പെടുന്നത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ കഴിയാത്തതിന്റെ ഒരു കാരണമാണ്, ഇഞ്ചി ചായ കുടിക്കുന്നത് ഒരു പ്രധാന രീതിയില്‍ നമ്മുടെ ഈ അവസ്ഥയെ നിയന്ത്രിക്കുന്നു .

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് പലപ്പോഴും പലരെയും പ്രേമേഹത്തിനു അടിമയാക്കാറുണ്ട് . എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും എല്ലാം നമുക്ക് ഇഞ്ചിച്ചായ സഹായിക്കുന്നുണ്ട്. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയെ പ്രമേഹമായി നിങ്ങള്‍ക്ക് അറിയാം, ടൈപ്പ് 2 പ്രമേഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് നമുക്ക് ദിവസേന 12 ആഴ്ച ഇഞ്ചി ഉപയോഗം വഴി പ്രമേഹ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ചില ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് .

ഇഞ്ചി നമ്മുടെ ആരോഗ്യത്തിനെ പലരീതിയിൽ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള വേദനക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കാല്‍മുട്ട് വേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. 6 മാസം തുടർച്ചയായി ഇഞ്ചി കഴിക്കുകയോ കുടിക്കുകയോ ചെയ്താല്‍, കാല്‍മുട്ട് ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് ഇത് വളരെ ഉപകാരപ്പെടും . ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഗ്യാസ്ട്രിക്, പാന്‍ക്രിയാറ്റിക്, കരള്‍, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങി പലതരം അര്‍ബുദങ്ങളെ തടയാന്‍ ഇഞ്ചിക്ക് ശക്തിയുണ്ടെന്ന് പല പടനാനകളിലൂടെയും തെളിയിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ പല തരത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കും ഇഞ്ചി ചായ വളരെ ഗുണകരമാണ്. ദിവസവും ഇഞ്ചി ഉപയോഗിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ദിവസവും ഇഞ്ചിച്ചായ കഴിക്കാവുന്നതാണ്.

ഈ കൊറോണ കാലത്ത് ആളുകൾ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത് രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലാണ് . അതുകൊണ്ട് തന്നെ വളരെ ഏറെ ശ്രെദ്ധികേണ്ട കാര്യമാണ് രോഗപ്രതിരോധ ശേഷി . ദിവസവും ഇഞ്ചി കഴിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ നിരന്തരം ഉണ്ടാകുന്ന ചെറിയ രോഗാനങ്ങളിൽ നിന്ന് വരെ മുക്തി നേടുന്നതാണ് . 21 ദിവസത്തിനുള്ളില്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും, ഇത് അണുബാധകളും രോഗങ്ങളും കുറയാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി എല്ലാവരും ദിവസവും ഇഞ്ചിച്ചായ ഒരു ശീലമാക്കിക്കോളൂ.

 

Author – Neethu