ജയ്പൂര്‍: ചെറുമൃഗങ്ങളെ കടുവകള്‍ ഓടിക്കുന്നതും ആക്രമിച്ച് കീഴടക്കുന്നതുമായ ദൃശ്യങ്ങള്‍ സര്‍വ്വസാധാരണമായി പുറത്തുവരാറുള്ളതാണ് . എന്നാല്‍ രണ്ട് കടുവകളെ ഒരു സ്ലോത്ത് കരടി ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കരടി തന്‍റെ പിന്നാലെ വന്ന കടുവയെ ഒട്ടും ഭയമില്ലാതെ നേരിടുകയാണ് . ആദ്യം ഒന്ന് പിന്മാറിയെങ്കിലും പിന്നീട് കടുവയെ ഓടിക്കുകയാണ് കരടി. ഇതുകണ്ട് തൊട്ടടുത്തുണ്ടായിരുന്ന രണ്ടാമത്തെ കടുവയും പേടിച്ചോടുന്നത് വീഡിയോയിൽ ദൃശ്യമാണ് .
This video captures an unexpected #clash between #Tiger & Sloth Bear in #Rajasthan’s @ranthamborepark. Just as the Tiger seems to dominate the unaware Sloth Bear, it springs at the Tiger and scares it off! #Wildlife is full of such wonders & surprises.@ParveenKaswan @WWFINDIA pic.twitter.com/bbyfP6uFuZ
— Parimal Nathwani (@mpparimal) January 21, 2020
രാജസ്ഥാനിലെ റന്തംപോര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ആളുകൾ വീഡിയോയോട് പ്രതികരിച്ചത് അത് കടുവക്കുട്ടികളായിരിക്കുമെന്നാണ്. ഒരു മാസം മുൻമ്പാണ് പാര്‍ക്ക് അധികൃതര്‍ ഈ വീഡിയോ പുറത്തു വിട്ടിരുന്നത്. രാജ്യസഭാംഗം പരിമള്‍ നത്വാനി ട്വിറ്ററില്‍ വീണ്ടും ഈ വീഡിയോ പങ്കുവച്ചതോടെയാണ് ഇപ്പോൾ വീഡിയോ വൈറലായത്.

You must be logged in to post a comment Login