നിറം വർദ്ധിക്കാൻ ഇനി കടലമാവും

0
69
Beauty Tips For Skin And Hair

 

പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് കടലമാവ്.യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കാന്‍ ശേഷിയുള്ള ഒന്നാണിത്. ചര്‍മ്മത്തിന് നിറം നല്‍കുക, കരുവാളിപ്പു മാറ്റുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമായ ഒന്നാണ് കടലമാവ്. സോപ്പിനു പകരം കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മൃദുത്വവും നിറവും നൽകാൻ സഹായിക്കും.

ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ മുഖകാന്തി വർധിക്കും.

രണ്ട് ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ എണ്ണമയം നീക്കിക്കളയാൻ ഈ ഫേസ് പാക്ക് സഹായിക്കും.

രണ്ട് ടീസ്പൂൺ തെെരും രണ്ട് ടീസ്പൂൺ കടലമാവും ചേർത്ത് മുഖത്തിടുക. ചർമ്മം കൂടുതൽ ലോലമാകാൻ ഈ പാക്ക് സഹായിക്കും. ഇതും നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണ്. തൈരും ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്.

തെെരും കടലമാവും മഞ്ഞളും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഇത് മുഖത്തിടുക. മഞ്ഞളിനും ആന്റി ബാക്ടീരിയല്‍, ഫംഗല്‍, ഗുണങ്ങളുണ്ട്. ചര്‍മത്തിനു നിറം നല്‍കാനും ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പ്രതിവിധിയാണ്.
ഷിനോജ്