Connect with us

Hi, what are you looking for?

News

റോഡുണ്ടാക്കാൻ ഇനി പഴത്തൊലിയും, വരാൻ പോകുന്നത് നിർമ്മാണവിപ്ലവം.

 

മനുഷ്യനിർമ്മിതമായ ഏറ്റവും കാഠിന്യമുള്ള വസ്തുക്കളിൽ ഒന്നാണ് ഗ്രാഫീൻ. കാണാൻ ഏകദേശം വല പോലെ ഇരിക്കുന്ന കാർബൺ ആറ്റങ്ങളുടെ വിന്യാസമാണ് ഗ്രാഫീന്റെ ഘടന. വേണ്ടത്ര അളവിൽ ഉത്പാദനഘട്ടത്തിൽ ഗ്രാഫീൻ കൂട്ടുചേരുന്നതോടെ പ്ലാസ്റ്റിക്, പെയിന്റ്, കോൺക്രീറ്റ്, റോഡുണ്ടാക്കുന്ന അസ്ഫാൾട്ട് തുടങ്ങിയ പലതിന്റെയും ഉറപ്പ് പതിമടങ്ങായി വർധിക്കും. എന്നാൽ, നിലവിലുണ്ടായിരുന്ന കുഴപ്പം ഇന്നുവരെ ലഭ്യമായ നിർമ്മാണ വസ്തുക്കളില്‍  ഏറെ വിലപിടിപ്പുള്ള ഒന്നായിരുന്നു ഗ്രാഫീൻ. നിലവിൽ ഒരു മെട്രിക് ടണ്ണിന് ഒന്നരക്കോടിയോളം വിലയുണ്ട് ഗ്രാഫീനിന് . എന്നാൽ, ഈയടുത്ത് ടെക്‌സസിലെ ഹൂസ്റ്റണിലുള്ള റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ, ഫ്‌ളാഷ് ഗ്രാഫീൻ നിർമാണത്തില്‍ ഏറെ വിപ്ലവാത്മകമായ ഒരു നേട്ടമാണ് കൈവരിച്ചത്. ഏത് കാർബൺ ഉറവിടത്തിൽ നിന്നും ഗ്രാഫീൻ നിർമ്മിക്കാവുന്ന ഒരു വഴിയാണ് അവർ കണ്ടെത്തിയിരിക്കുന്നത്.

കാർബൺ അടങ്ങിയ എന്തും അസംസ്കൃത വസ്തുവാക്കാം റബ്ബർ, പ്ലാസ്റ്റിക് വെയിസ്റ്റ്, മരങ്ങൾ, കൽക്കരി, ടയർ, തുടങ്ങി പഴത്തൊലിയും പച്ചക്കറി വേസ്റ്റും പോലും അസംസ്കൃത വസ്തുവാക്കാം. ഈ പ്രക്രിയയിൽ ഒരു ലായകങ്ങളും രാസവസ്തുക്കളും ഉപയോഗിക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ് .

രണ്ട് ഇലക്ട്രോഡുകൾക്കിടയിൽ ഈ കാർബൺ സോഴ്സ് അസംസ്കൃത വസ്തുവില്‍ ഒരു പൊട്ടൻഷ്യൽ ഡിഫറൻസ് പ്രയോഗിക്കപ്പെടുന്നതോടെ, പത്തു മില്ലി സെക്കൻഡ് നേരം കൊണ്ട് അതിന്റെ ഊഷ്മാവ് 3000 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർത്തപ്പെടുന്നു. ആ ഉയർന്ന താപനിലയിൽ വളരെ പെട്ടെന്ന് ആ അസംസ്കൃതവസ്തു ഗ്രാഫീൻ ആയി മാറുന്നു. വളരെ ചെലവ് കൂടിയ പ്രക്രിയയായിരുന്ന ഗ്രാഫീൻ നിര്‍മാണത്തിന്‍റെ ചിലവ്  കുറയ്കാന്‍ ഈ മാർഗത്തിനാകും .

” കേടാകുന്ന ഭക്ഷണം ടൺ കണക്കിനാണ് നാട്ടിൽ വലിച്ചെറിയപ്പടുന്നത്. പ്ലാസ്റ്റിക് വേസ്റ്റും ഒരു ചിന്താവിഷയമാണ്. ഇതൊക്കെ അസംസ്കൃതവസ്തുക്കളുടെ രൂപത്തിൽ ഗ്രാഫീൻ ഉണ്ടാക്കാൻ പ്രയോജനപ്പെട്ടാൽ, പരിസ്ഥിതി സൗഹൃദമായ ഒരു വ്യവസായിക വിപ്ലവത്തിന് വഴിതെളിക്കും . കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, ആഗോള താപനത്തെ കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.” റൈസ് യൂണിവേഴ്സിറ്റിയിലെ നാനോ സയൻസ് പ്രൊഫസർ ആയ ജെയിംസ് ടൂർ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...