കർണാടകയിൽ ഞായറാഴ്ച പള്ളിയിൽ എത്തിയവർക്ക് നേരെ ബജ്രങ്ദള്‍ ആക്രമണം

0
172

കർണാടകയിൽ ചർച്ചിലെ ഞായറാഴ്ച  പ്രാർത്ഥന അലങ്കോലമാക്കി സംഘ്പരിവാർ സംഘടനയായ ബജ്രങ്ദള്‍. ഹാസൻ ജില്ലയിലെ ബേലൂരിലാണ് ബജ്രങ്ദളിന്റെ നേതൃത്വത്തിൽ വിശ്വാസികളെ ആക്രമിക്കുകയും പ്രാർത്ഥന തടസപ്പെടുത്തുകയും ചെയ്തത്.

ഹിന്ദുക്കളെ വ്യാപകമായി നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സംഘം ഇവിടെയെത്തി പ്രാർത്ഥനകൾ തടസപ്പെടുത്തിയത്. പ്രാർത്ഥനാ ഹാൾ അനധികൃതമാണെന്നും ബജ്രങ്ദൾ സംഘം ആരോപിച്ചു. പ്രാർത്ഥനയ്‌ക്കെത്തിയിരുന്ന സ്ത്രീകൾ അക്രമികളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു.

സംഘ്പരിവാർ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഇതിനാൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും കർണാടകയിൽ പലയിടങ്ങളിലും ക്രിസ്ത്യൻ പുരോഹിതന്മാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.ബെലഗവിയിൽ നടക്കുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കാനാണ് പൊലീസ് നിർദേശം. ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ഷിനോജ്