പടുകൂറ്റൻ മരത്തിനു മുകളിൽ ഒരു ബബൂൺ സിംഹക്കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു. ഹോളിവുഡ് സിനിമയിലെ ദ്രിശ്യമല്ല ക്രൂഗർ ദേശീയ പാർക്കിൽ നിന്നാണ് ഈ അപൂർവ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് . ഒരു ആൺ ബബൂണാണ് സിംഹക്കൂട്ടത്തിൽ നിന്നും തട്ടിയെടുത്ത സിംഹക്കുട്ടിയെ പരിപാലിച്ചു നോക്കി വളര്‍ത്തുന്നത്.
ഔദ്യോഗികാവശ്യങ്ങള്‍ക്കായി ക്രൂഗർ ദേശീയ പാർക്കിൽ എത്തിയ കർട്ട് ഷൾട്സ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ ദൃശ്യങ്ങള്‍ പകർത്തിയിരിക്കുന്നത് . പാർക്ക് സന്ദർശിക്കാനിറങ്ങിയപ്പോഴാണ് കർട്ട് ഷൾട്സ് ബബൂണുകൾ അസാധാരണമായി ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ചത് . ബബൂണുകൾ ബഹളം കൂട്ടുന്നത് അപൂർവമാണ്. കൂടുതല്‍ ശ്രദ്ധിച്ചപ്പോൾ ഒരു ബബൂണിന്റെ കൈയിൽ എന്തോ ഇരിക്കുന്നതായി കർട്ട് മനസിലാക്കി . കുറച്ചു സമയം ബബൂണിനെ വീക്ഷിച്ചതിനു ശേഷമാണ് അതിന്റെ കൈയിലുള്ളത് സിംഹക്കുട്ടിയാണെന്ന് കര്ട്ടിനു മനസ്സിലായത്. സ്കുകൂസായിക്കു സമീപമാണ് ബബൂൺ കൂട്ടത്തെ കണ്ടത്.

You must be logged in to post a comment Login