നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന ഘടകമാണ് ഗ്ലൂക്കോസ്. ഗ്ലൂക്കോസിന്റെ അളവ് പരിധി കടക്കുന്ന അവസ്ഥയാണ് പ്രമേഹം. ജീവിത ശൈലീ രോഗങ്ങളുടെ രാജാവാണ് പ്രമേഹം എന്ന് വേണമെങ്കിൽ പറയാം. പ്രമേഹം എന്ന രോഗം പെട്ടന്ന് ഒരു ദിവസം കടന്നു വരുന്ന അതിഥിയല്ല. നമ്മുടെ ജീവിത ശൈലി കൊണ്ട് ശരീരത്തിൽ ഒരുപാട് നാളുകൊണ്ട് കൂടുകൂട്ടുന്ന രോഗമാണ് പ്രമേഹം അതു കൊണ്ട് തന്നെ തുടരെ മരുന്ന് കഴിച്ചാൽ മാത്രമേ അതിനെ വരുതിയിലാക്കാൻ നമുക്ക് കഴിയൂ. എന്നാൽ മരുന്നുകൊണ്ട് മാത്രം മാറുന്ന രോഗമല്ല പ്രമേഹം. ആഹാര നിയന്ത്രണം പ്രമേഹം എന്ന രോഗത്തിന് വളരെ അത്യവശ്യമായ ഘടകമാണ്. ആഹാര നിയന്ത്രണം എന്നാൽ ആഹാര വർജ്ജനം എന്നല്ല അർത്ഥം. ഭക്ഷണം ശ്രദ്ധയോടെ തിരഞ്ഞെടുക്കുകയും മൂന്നു നേരം എന്നുള്ള ശീലം മാറ്റി അത്രയും അളവ് ആറു നേരം കൊണ്ടു മാത്രം കഴിക്കുന്ന ശീലം വളർത്തിയെടുക്കുക.
കിഴങ്ങു വർഗങ്ങൾ മിതമായി മാത്രം കഴിക്കുക. പച്ചക്കറികൾ ധാരാളം കഴിക്കാം അതിൽ ധാരാളം ജീവകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക, ഓറഞ്ച് പേരയ്ക്ക എന്നീ ഫലങ്ങൾ പ്രമേഹ രോഗികൾക്ക് വളരെ നല്ലതാണ്. പാവയ്ക്ക കുരുവും തോലും കളഞ്ഞ് ജ്യൂസാക്കി വെറും വയറ്റിൽ കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ്. കറുവാപ്പട്ട പൊടിച്ച ശേഷം ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടേബിൾ സ്പൂൺ ഇരുപത് മിനിറ്റ് തിളപ്പിച്ചതിനു ശേഷം ചെറു ചൂടോടെ കുടിക്കുന്നതും പ്രമേഹത്തിന് നല്ലാതാണ്. ഓട്സ് പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണവും പ്രമേഹ രോഗിക്ക് വളരെ നല്ലതാണ്. തവിടെണ്ണ സൂര്യകാന്തി എണ്ണ, വെളിച്ചെണ്ണ തുടങ്ങിയവ ഉപയോഗിക്കുക.

You must be logged in to post a comment Login