കോവിഡ് എന്ന മഹാമാരി വിതച്ച യാതനകളിൽ എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് ഒരുപറ്റം ഓട്ടോ തൊഴിലാളികൾ. കേരളത്തിന്റെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ ചലിപ്പിക്കുന്നവരാണവർ. ഒറ്റവിളിയിൽ തന്നെ തൊട്ടുമുന്നിലെത്തുകയും അസാധ്യ വഴികളിലൂടെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യുന്നവരാണവർ. ലോക് ഡൗൺ അവരെയും വളരെയധികം ബാധിച്ചിരിക്കുകയാണ്.
ഓട്ടോ തൊഴിലാളികൾ പറയുന്നു, “ലോക്ഡൗൺ കാലത്ത് വാഹനവുമായി ഇറങ്ങാനാകുന്നില്ല. ഇറങ്ങിയാൽ യാത്രക്കാരുമില്ല. ദിവസങ്ങളായി നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ എൻജിനും ബാറ്ററിയും കേടാകാതിരിക്കാൻ രാവിലെയോ വൈകിട്ടോ സ്റ്റാർട്ട് ചെയ്തു നോക്കും. അത്ര തന്നെ”
ഡ്രൈവർമാർ പലരും വാടകയ്ക്കു വണ്ടിയെടുത്ത് ഓടിക്കുന്നവരാണ്. അത്തരക്കാരിൽ മിക്കവർക്കും സർക്കാർ സഹായമായ 2000 രൂപ മുഴുവൻ ലഭിച്ചേക്കില്ല. വായ്പ കിട്ടുന്ന തുക ഉടമയും ഡ്രൈവറും കൂടി വീതിക്കേണ്ടി വരുമെന്നതാണ് വസ്തുത.
‘കേരളത്തിലെ 9 ലക്ഷത്തിലേറെ വരുന്ന ഓട്ടോ, ടാക്സി തൊഴിലാളികൾക്കു കോവിഡ് ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട് . മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ഇതിലുപരിയായ സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

You must be logged in to post a comment Login