അശ്വതി ഭരണി നക്ഷത്രക്കാർ അറിയേണ്ടതെല്ലാം
ജനന സമയം അനുസരിച്ച് കുറച്ചു മാറ്റങ്ങൾ ഉണ്ടാവുമെങ്കിലും നക്ഷത്രങ്ങളുടെ കൂറ്, ലഗ്നത്തിന്റെ ഭാവം, കാലചക്രദിശ എന്നിവയാധാരമാക്കി സൂഷ്മമജാതക ഗണിതം വഴി മാത്രമെ സമ്പൂർണ ഫലങ്ങൾ പറയാനാകൂ എങ്കിലും ജീവിത ചക്രത്തെക്കുറിച്ച്, നക്ഷത്രം മാത്രമറിയുന്ന ഒരു വ്യക്തിയ്ക്ക് സാമാന്യ ധാരണയുണ്ടാകുവാൻ ഉപകരിക്കുന്ന ചില കാര്യങ്ങൾ
അശ്വതി (ആദ്യ ദശ കേതു)
അശ്വതി നക്ഷത്രക്കാർക്ക് ആദ്യ മൂന്നു നാലു വയസ്സുവരെ ബാലരിഷ്ടതയാൽ പ്രയാസങ്ങളും രോഗാദി ദുരിതങ്ങളും ഉണ്ടാവുകയും ആശുപത്രി വാസം തുടങ്ങിയ വിഷമതകൾ നേരിടേണ്ടി വരികയും ചെയ്യും. തുടർന്ന് ഇരുപത്തി മൂന്നു വയസ്സുവരെ പൊതുവെ മെച്ചമാണ്. പ്രവർത്തനങ്ങളിൽ ശ്രേയസ്സും, വിജയവും ഉണ്ടാകും., തുടർന്നു വരുന്ന ആറു വർഷം സമ്മിശ്ര ഫലങ്ങളാണ് പൊതുവെ. അലച്ചിലും കഠിനാധ്വാനവും നിറഞ്ഞ ജീവിത രീതിയും ധനസമ്പാദ്യം കുറഞ്ഞ അവസ്ഥയും ഉണ്ടാകും എന്നിരുന്നാലും ഭാവി ജീവിതത്തിന് തുണയേകുന്ന ഫല നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ഈ കാലത്ത് കഴിയുമെന്നതും വസ്തുതയാണ്. തുടർന്ന് മുപ്പത്തിയൊമ്പതു വയസ്സുവരെയുള്ള കാലത്തിൽ വിവാഹം, കുടുംബ സൗഖ്യം , ഗൃഹ നിർമ്മാണം അഭിവൃദ്ധിയെന്നിവ ഉണ്ടാവും. അതുകഴിഞ്ഞു വരുന്ന 46 വയസ്സു വരെയുള്ള കാലം കഠിനാധ്വാനം ചെയ്യുമെങ്കിലും ധന സമ്പാദനം കുറഞ്ഞിരിക്കും. ആശുപത്രി വാസം തുടങ്ങിയ ദുരിതങ്ങൾ വന്നുപെടാനുമിടയുണ്ട്. നാൽപത്തിയാറ് വയസ്സു കഴിഞ്ഞാൽ സാമ്പത്തിക നേട്ടങ്ങളും സ്ഥാന ലബ്ദിയും വരാം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും പൊതുവെ ശ്രേയസ്സ്കരമാണ്.
ഭരണി (ആദ്യ ദശ ശുക്രൻ)
ഈ നക്ഷത്രക്കാർക്ക് ആദ്യ 12 വർഷങ്ങൾ ശുഭകരമാണ്. എല്ലാവരുടെയും സ്നേഹലാളനകളും അഭിന്ദനങ്ങളും കിട്ടും. തുടർന്ന് 18 വയസ്സു വരെ അഭിവൃദ്ധിയുണ്ടെങ്കിലും രോഗ ദുരിതങ്ങളും തടസ്സങ്ങളും അനവസരത്തിലുള്ള പ്രവർത്തികളാൽ വന്നു ചേരുന്ന പ്രശ്നങ്ങളും ഉണ്ടാകും. തുടർന്നു വരുന്ന പത്തു വർഷക്കാലം വിവാഹാദി മംഗള കർമ്മങ്ങൾ, സ്ഥാന ലബ്ധി എന്നിവയുണ്ടാകും. 28 വയസ്സു മുതൽ 35 വയസ്സു വരെ ഉദ്യോഗത്തിന് നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും കുടുംബ കലഹങ്ങൾ രോഗാദി ദുരിതങ്ങൾ എന്നീ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. തുടർന്ന് 54 വയസ്സു വരെ പല വിധ രോഗങ്ങളും ഭാര്യാ പുത്രാദികളുമായി അകൽച്ചയും ഔദ്യോഗിക രംഗത്ത് പ്രശ്നങ്ങളും ഉണ്ടാകാം. 54 വയസ്സു മുതൽ ജീവിത വിജയം, തൊഴിൽ നേട്ടങ്ങൾ എന്നിവ കാരണം നേട്ടങ്ങൾ ഉണ്ടാകാം

You must be logged in to post a comment Login