മിനിസ്ക്രീനിൽ മാത്രം കണ്ടു ശീലിച്ച താരങ്ങൾ പ്രതിസന്ധിയിൽ കൂടെ നിൽക്കുന്നത് നമുക്ക് പുതിയ കാര്യമല്ല. പ്രളയത്തിന്റെ സമയത്തും മറ്റു പലപ്പോഴും താരങ്ങൾ ഇത്തരത്തിൽ സമൂഹത്തിലേക്ക് ഇറങ്ങി ചെന്നിട്ടുണ്ട് . ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തും ഇത് ആവർത്തിക്കുകയാണ്. കമ്മ്യൂണിറ്റി കിച്ചണിന് സഹായഹസ്തവുമായിഎത്തിയിരിക്കുകയാണ് യുവതാരം ആസിഫ് അലി. ആസിഫ് നേരിട്ട് തന്നെ സാമൂഹിക അടുക്കളയുടെ ഭാഗായിരിക്കുകയാണ്. ഒപ്പം ഭാര്യ സമയുമുണ്ട്. ഇതിനെ കുറിച്ച് ആസിഫ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. താരത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
ആസിഫിന്റെ വാക്കുകൾ ഇങ്ങനെ,
“മാർച്ച് 27 ന് ഇരുനൂറോളം ആളുകൾക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ്മ കിച്ചൻ ഇന്ന് 3500 ൽ പരം ആളുകൾക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്.ആന്റോ ജോസഫ്, സുബൈർ, ആഷിക് ഉസ്മാൻ, ജോജു ജോർജ്, ഇച്ചായി പ്രൊഡക്ഷൻസ്, ബാദുഷ എന്നിവർ ചേർന്ന് തുടങ്ങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ്മ കിച്ചൻ. ഭക്ഷണം കിട്ടാതെ വലയുന്ന ആളുകൾക്ക് ഇതൊരു വലിയ സഹായമായിട്ടുണ്ട്. കോവിഡ് കൂട്ടായ്മ്മ കിച്ചന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു ചിത്രത്തിനൊപ്പം ആസിഫ് കുറിച്ചു.

You must be logged in to post a comment Login