അര്‍ജന്റീനയും ബ്രസീലും കളിക്കുന്നത് നിലവാരം കുറഞ്ഞ ഫുട്ബോൾ

0
47

അര്‍ജന്റീനയും ബ്രസീലും ലോകകപ്പിലെത്താന്‍ ഉന്നത നിലവാരമുള്ള മത്സരങ്ങള്‍ കളിക്കുന്നില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പേ. ടിഎന്‍ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് എംബാപ്പെയുടെ പരാമര്‍ശം.’ഖത്തര്‍ ലോകകപ്പിലെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു എംബാപ്പെ. ബ്രസീല്‍ മികച്ച ടീമാണെന്നും അതേപോലെ യൂറോപ്പിലും ധാരാളം ടീമുകളുണ്ട്. എന്നാല്‍ പ്രധാന വ്യത്യാസം യൂറോപ്പ് ഉയര്‍ന്ന നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കുന്നു. യൂറോപ്പിലെ ലീഗ് അതിനുദാഹരണമാണെന്നും എംബാപ്പെ ചൂണ്ടിക്കാട്ടി. മികച്ച നിലവാരമുള്ള ഫുട്ബോള്‍ കളിക്കുന്നതിനാല്‍ ലോകകപ്പെത്തുമ്പോഴേക്കും തങ്ങള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുമെന്നും എംബാപ്പെ കൂട്ടിച്ചേര്‍ത്തു.

Watch True Tv Kerala News on Youtube and subscribe regular updates

‘ലോകകപ്പിലേക്കെത്താന്‍ ലാറ്റിനമേരിക്കന്‍ ടീമായ അര്‍ജന്റീനയും ബ്രസീലും ഉയര്‍ന്ന നിലവാരമുള്ള ഫുട്‌ബോള്‍ കളിക്കുന്നില്ല. ലാറ്റിനമേരിക്കയില്‍ യൂറോപ്പിലെപ്പോലെ അഡ്വാന്‍സായ ഫുട്‌ബോളല്ല ഉള്ളത്. അവസാനം നടന്ന ലോകകപ്പുകളില്‍ യൂറോപ്പിന്‍ ടീമുകള്‍ ഉണ്ടാക്കിയ നേട്ടം അതാണ് വ്യക്തമാക്കുന്നത്.’ എംബാപ്പെ പറഞ്ഞു.

ഷിനോജ്