അസ്ഥിക്ക് പിടിച്ച പ്രണയം തുറന്ന് പറഞ്ഞ് അനുശ്രീ.

0
139

 

മലയാളിപ്രേക്ഷകരുടെ ഇഷ്ട നായികയാണ് അനുശ്രീ. വേറിട്ട കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട് . 2012 ൽ മിനി സ്‌ക്രീനിലേക്കെത്തിയ “ഡയ്മണ്ട് നെക്ലേസിലൂടെയാണ്” താരം ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ചത്.
മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ എല്ലാവരോടുമൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു നടിയാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ചേട്ടന്റെ വിവാഹം കഴിഞ്ഞും വിവാഹപ്രായമെത്തിയ അനുശ്രീക്ക് കല്യാണം ആലോചിക്കുന്നില്ലേ എന്നത് ആരാധകരുടെ സ്ഥിരചോദ്യമായി മാറിയിരിക്കുന്നു. എന്നാല്‍ പ്രണയത്തെക്കുറിച്ചും പ്രണയലേഖനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

താരം പറയുന്നതിങ്ങനെ
“എനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ എന്നാണ് അനുശ്രീ തന്റെ പ്രണയ നായകനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ഥിക്കുന്നു”

പ്രണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്. സിനിമാ നടിയായതിനാല്‍ പ്രണയ ലേഖനങ്ങള്‍ ഒന്നും ലഭിക്കാറില്ല. അടുത്തിടെ ഒരു സ്‌കൂളില്‍ പോയപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ തനിക്ക് ഒരു ലവ് ലെറ്റര്‍ തന്നിരുന്നെന്നും അത് താന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അനുശ്രീ കൂട്ടിച്ചേർത്തു.