എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷ കാലത്താണ് കോവിഡ് 19 ജനങ്ങളിൽ ആശങ്ക നിറച്ചുകൊണ്ട് വില്ലനായി എത്തിയത്.അതു മുതൽ ജാഗ്രതാനിർദേശം തുടർന്നു കൊണ്ട് തന്നെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടത്തുകയായിരുന്നു. എന്നാൽ ഇനിയും പരീക്ഷകൾ നടത്താനായി ബാക്കിയുണ്ട്. എസ്എസ്എൽസി ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഇതുവരെ നടന്ന പരീക്ഷയുടെ മൂല്യനിർണയം നടത്താനാവാതെ തുടരുകയാണ്. നിലവിൽ ഉത്തരക്കടലാസുകൾ പോലീസുകാരുടെ സംരക്ഷണത്തിൽ ക്യാമ്പിലാണ് ഉള്ളത്.
എസ്എസ്എൽസി യുടെ മൂന്നുദിവസത്തെ പരീക്ഷയും, ഹയർ സെക്കൻഡറിയുടെ നാലുദിവസത്തെ പരീക്ഷയും ഇനി തുടർന്ന് നടത്താനുണ്ട്. അതേസമയം പരീക്ഷ നടത്താനായി ലക്ഷദ്വീപിലേക്ക് പോയ അധ്യാപകരും സ്ക്വോഡും മടങ്ങാനാവാതെ അവിടെ പെട്ടു പോയിരിക്കുകയാണ്.
ഇനിയും നടത്താനായി ബാക്കിയുള്ള എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ എന്ന് നടത്തുമെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല.ലോക് ഡൗൺ തുടരുന്ന നിലയിൽ പരീക്ഷയും, ഫലപ്രഖ്യാപനവും, അടുത്ത അധ്യയന വർഷവും വൈകാൻ സാധ്യതയുണ്ട്.

You must be logged in to post a comment Login