കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. അന്തേവാസികളായ രണ്ട് പെൺകുട്ടികൾ ചാടി പോയി. 17, 20 വയസുള്ളവരാണ് രക്ഷപ്പെട്ടത്.
കോഴിക്കോട് തളിയിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി അനുരാജ് ആണ് പിടിയിലായത്.
