ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണം; ദുരൂഹത ഉണ്ടെന്ന് പിതാവ്

0
94

 

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അലക്സ്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം അനന്യയ്ക്ക് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് ബോധ്യപ്പെട്ടിട്ടും തുടര്‍ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെ പരാതിപ്പെട്ട അനന്യയ്ക്ക് പല തവണ മര്‍ദനമേറ്റിട്ടുണ്ടെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു.

മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലിംഗമാറ്റ ശസ്ത്രക്രിയാ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെന്‍റര്‍ കൂട്ടായ്മയും രംഗത്തെത്തി. ലിംഗമാറ്റ ശസ്ത്രക്രിയയിൽ വന്ന പിഴവാണ് അനന്യയുടെ മരണത്തിൽ കലാശിച്ചതെന്നാണ് അനന്യയുടെ സുഹൃത്തുക്കളും ട്രാൻസ്ജെന്‍റേഴ്സ് കൂട്ടായ്മയും ആരോപിക്കുന്നത്.

ഷിനോജ്