കോഴിക്കോട് ഈങ്ങാപ്പുഴയിൽ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവർ സിറാജിനാണ് ബസ് ജീവനക്കാരുടെ പക്കൽ നിന്നും മർദ്ദനമേറ്റത്. പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്- കൊല്ലഗൽ ദേശീയ പാതയിൽ ഈങ്ങാപ്പുഴ അങ്ങാടിയ്ക്ക് സമീപം ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. ബസ് ക്ലീനര്‍ പാറക്കുന്നേൽ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലൻസ് താമരശ്ശേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയെ എടുക്കാൻ പോവുകയായിരുന്നു . ടൂറിസ്റ്റ് ബസ് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.

You must be logged in to post a comment Login