കൊച്ചി : ആലുവ കുട്ടമശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത് . ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിൽ കുട്ടമശ്ശേരി ചൊവ്വര ഭാഗത്തായാണ് അപകടം നടന്നത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കാറുമാണ് അപകടത്തിൽ പെട്ടത്.
റോഡിലേക്ക് അപകടകരമായി തള്ളി നിന്നിരുന്ന ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച പിക്കപ്പ് വാൻ ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു മറുവശത്തേക്ക് തിരിഞ്ഞു. പിന്നാലെ വന്നിരുന്ന കാർ ഇതിലിടിക്കാതെ പെട്ടന്ന് വെട്ടിക്കാൻ ശ്രമിച്ചതോടെ കാറും അപകടത്തിൽപ്പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്, കുട്ടികളടക്കം നിരവധി യാത്രക്കാർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്ക് വൻ അപകടം ഒഴിവാകുകയായിരുന്നു .

You must be logged in to post a comment Login