എല്ലാ മേഖലയും ലോക്ക്ഡൗണില്‍ സ്തംഭിച്ചിരിക്കുകയാണ്. സിനിമാ മേഖലയിലുള്ളവര്‍ വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തോടെ സമയംചെലവിടുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ എങ്ങും.
യുവനടിമാരില്‍ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മി തന്റെ സമയംചെലവഴിക്കുന്നതിനെ കുറിച്ച് പങ്കുവയ്ക്കുന്നത് ഇങ്ങനെ. ലോക് ഡൗണ്‍ ദിനങ്ങളിലാണ് ഐശ്വര്യ ഇപ്പോഴുള്ളത്. ലോക് ഡൗണില്‍ പിതാവിനോടൊപ്പം തിരുവനന്തപുരത്താണ് താരമിപ്പോഴുള്ളത്. ലോക് ഡൗണിന് മുന്‍പ് കൊച്ചിയിലെ ഫ്ളാറ്റില്‍ കുറച്ച് ദിവസം കഴിഞ്ഞിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന് താരം പറയുന്നു.
തിരുവനന്തപുരത്തെ വീട്ടില്‍ ഡാഡി തനിച്ചായിരുന്നു. മമ്മി സ്ഥലത്തില്ല. ഈ സമയത്ത് ഡാഡിക്കൊരു കമ്പനിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഡാഡി വീട്ടില്‍ തന്നെയുണ്ടെന്നും പുറത്തേക്കൊന്നും പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ജോലിയാണ് പ്രധാനമായും തനിക്ക് ചെയ്യാനുള്ളത്. ഇതാദ്യമായാണ് ഡാഡിയുടെ സ്വാതന്ത്ര്യം വിലക്കുന്നത്. എല്ലാ വാതിലുകളും പൂട്ടി കീ ഒളിപ്പിച്ച് വെച്ചാണത്രേ അദ്ദേഹത്തെ വീട്ടില്‍ത്തന്നെ നിര്‍ത്തുന്നത്.

You must be logged in to post a comment Login