ബ്ലെസി സംവിധാനം ചെയ്യുന്ന “ആടുജീവിതം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജോര്‍ദ്ദാനിൽ പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിനായി പോയ പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും കൊറോണ ഭീതി ലോകമെങ്ങും പരന്നതോടെ ജോർദാനിൽ കുടുങ്ങികിടക്കുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാര്‍ത്തകൾ വന്നിരുന്നു.
കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിങ്ങ് മുടങ്ങിയതോടെ ഒഴിവ് സമയം ക്രിയേറ്റീവായി ഉപയോഗിച്ചിരിക്കുകയാണ് സെറ്റിലെ അംഗങ്ങള്‍. ഫോട്ടോഗ്രാഫറും കോസ്റ്റ്യൂം ഡിസൈനറും മേക്കപ്പ് മാനുമൊക്കെ കൂടി ഒരു യേശുക്രിസ്തുവിനെതന്നെയാണ് സെറ്റിൽ ഒരുക്കിയിരിക്കുന്നത്.
സെറ്റിൽ നിന്നെടുത്ത മേക്കോവര്‍ ചിത്രങ്ങൾ അനൂപ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫര്‍ കൂടിയാണ് അനൂപ് ചാക്കോ. ചിത്രങ്ങള്‍ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

You must be logged in to post a comment Login