യുവനടി കീര്‍ത്തി സുരേഷും ഒരു വ്യവസായിയും തമ്മില്‍ വിവാഹിതരാവുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തത്തിക്കളിക്കുന്നത്. ഇക്കാര്യത്തില്‍ മനസ്സു തുറന്നിരിക്കുകയാണ് കീര്‍ത്തിയിപ്പോള്‍.
ആ വാര്‍ത്തകള്‍ സത്യമല്ല. തല്‍ക്കാലം വിവാഹം കഴിക്കാനുള്ള ഒരു പ്ലാന്‍ തനിക്കില്ല എന്നാണ് കീര്‍ത്തിയുടെ പ്രതികരണം.
അച്ഛന്‍ സുരേഷ്‌കുമാറും അമ്മ മേനകയും മകള്‍ക്കായി കണ്ടെത്തിയ വരനെയാണ് കീര്‍ത്തി വിവാഹം ചെയ്യുന്നത് എന്നായിരുന്നു വാര്‍ത്ത.
സത്യത്തില്‍ ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് അറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം,? അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി വെളിപ്പെടുത്തി.
രാജ്യം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോള്‍’ വേറെയുണ്ട്, നമ്മുടെ ലക്ഷ്യം കോവിഡ് 19യ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ആയിരിക്കണം നാം ഇപ്പോള്‍, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിയ്ക്ക് ഉള്ള സമയമല്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ക്കുന്നു.
ലോക്ഡൗണ്‍ ആരംഭിക്കും മുന്‍പ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യില്‍ അഭിനയിച്ചുവരികയായിരുന്നു താരം. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീര്‍ത്തി എത്തുന്നത്. 2020 പകുതിയോടെ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദില്‍ രാജുവാണ്.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആണ് കീര്‍ത്തിയുടേതായി തിയേറ്ററില്‍ എത്താനുള്ള മലയാള ചിത്രം. മാര്‍ച്ച് അവസാന ആഴ്ച തിയേറ്ററില്‍ എത്താനിരുന്ന ചിത്രം കൊറോണയുടെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആര്‍ച്ച’ എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തില്‍ കീര്‍ത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുമുണ്ട് എന്നതും കൗതുകമാണ്.

You must be logged in to post a comment Login