ഇനിയയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു !

0
358

ടെലിവിഷൻ രംഗത്ത് നിന്നും സിനിമയില്‍ എത്തിയ നടിയാണ് ഇനിയ. തന്‍റെ യഥാർത്ഥപേരായ ശ്രുതി സാവന്ത് മാറ്റിയാണ് താരം ഇനിയ എന്ന പേര് തെരഞ്ഞെടുത്തത്. മലയാളം, തമിഴ് സിനിമയില്‍ അറിയപ്പെടുന്ന നടിയാണ് ഇനിയ. നിരവധി ടെലിഫിലിമുകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്. 2005 ലെ മിസ്സ് ട്രിവാന്‍ഡ്രം ആയിരുന്നു ഇനിയ. 2006ൽ ഡോ. ബിജു സംവിധാനം ചെയ്ത സൈറ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് ദലമർമ്മരങ്ങൾ, ഉമ്മ എന്നീ സിനിമകളിലും അഭിനയിച്ചു. 2010ൽ പാഠകശാല, യുദ്ധം സെയ്യ് എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് ഇനിയ തമിഴ് സിനിമയിൽ പ്രവേശിക്കുന്നത്. മാമാങ്കത്തിലെ ഉണ്ണിനീലിയെന്ന ഇനിയയുടെ കഥാപാത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു.

ചിത്രങ്ങൾക്കു കടപ്പാട് – cinespot