കോഴിക്കോട് : നടന്‍ ശശി കലിംഗ (59) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥത്തിലുള്ള പേര്. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്.
25 വര്‍ഷത്തോളം നാടക രംഗത്ത് പ്രവര്‍ത്തിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്.
പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ്, ഇന്ത്യന്‍ റുപ്പി, ആദാമിന്റെ മകന്‍ അബു, ആമേന്‍, പുലിമുരുകന്‍, കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, അമര്‍ അക്ബര്‍ അന്തോണി, ലോഹം, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്ന സീരിയലിലും വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് കുന്ദമംഗലമാണ് സ്വദേശം.

You must be logged in to post a comment Login