‘അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി ‘അച്ഛന്‍’,  മകള്‍ അഹാനയെ കുറിച്ച്‌ കൃഷ്ണകുമാര്‍

0
57
actor-krishnakumar-about-his-daughter

 

മകള്‍ അഹാന കൃഷ്ണയുടെ ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി നടന്‍ കൃഷ്ണകുമാര്‍. 26 വര്‍ഷമായി അച്ഛന്‍ എന്ന സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു, അഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛന്‍’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണെന്നും കൃഷ്ണകുമാര്‍ ഫെയ്‌സ്ബുകില്‍ കുറിച്ചു.

ജന്മദിനാശംസകള്‍ നേര്‍ന്നതോടൊപ്പം പഴയകാല ചിത്രങ്ങളും കൃഷ്ണകുമാര്‍ പങ്കുവച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

നമസ്‌കാരം.. എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13. 1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു. 1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി… ആഹാന അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി.. ‘അച്ഛന്‍’.

26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛന്‍’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി.

prasad