ശശീന്ദ്രൻ വിഷയത്തിൽ എന്റെ കൈയ്യില്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടെന്ന് എ വിജയരാഘവന്‍

0
32

 

മന്ത്രി എകെ ശശീന്ദ്രന്‍ രാജി വെക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് എന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടറി എ വിജയരാഘവന്‍. വിഷയം പരിശോധിച്ച ശേഷമെ നിലപാട് പറയാനാകൂവെന്നും വിജയരാഘവന്‍ പറഞ്ഞു.അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍.വിഷയത്തില്‍ എകെ ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം.

വിജയരാഘവന്റെ വാക്കുകൾ :

‘നമ്മുടെ മുന്നില്‍ അതിന്റെ വിശദാംശങ്ങള്‍ ഇല്ല വിശദാംശങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കും. മന്ത്രി രാജിവെക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട്. ഒരു മാധ്യമത്തില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ കൈയ്യില്‍ ഇല്ല. ‘ വിജയരാഘവന്‍ പറഞ്ഞു.

ഷിനോജ്