ക്വീന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു ?

0
259

 

ഒരു പറ്റം പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ ക്വീന്‍.
എന്ജി‍നിയരിംഗ് കോളേജിലെ മെക്കാനിക്കല്‍ ബാച്ചിന്‍റെ കഥ പറഞ്ഞ ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷം തികയുമ്പോള്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമെന്ന സൂചന തന്നിരിക്കുകയാണ് സംവിധായകനായ ഡിജോ ജോസ്.

” എവിടെ നിര്‍ത്തിയോ അവിടെ തുടങ്ങുന്നു. പക്ഷെ ഇത്തവണ ഒറ്റയ്ക്കല്ല. ” എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രത്തിന്‍റ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകൾ ഡിജോ നല്‍കിയിരിക്കുന്നത്. ക്വീന്‍ ടീം വീണ്ടും ഒത്തുചേരുകയാണെന്നും ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നുമാണ്  സംവിധായകന്‍ പറയുന്നത്.

സാനിയ ഇയ്യപ്പന്‍, ധ്രുവന്‍, എല്‍ദോ മാത്യു, അശ്വിന്‍, തുടങ്ങിയവരായിരുന്നു ക്വീനിൽ പ്രധാന വേഷങ്ങളിലെത്തിയത്. തിരക്കഥ ഷെരീസ് മുഹമ്മദും ജെബിന്‍ ജോസഫുമായിരുന്നു . അതേ സമയം ടൊവീനോ തോമസിനെ നായകനാക്കി ‍ഡിജോ സംവിധാനം ചെയ്യുന്ന ചിത്രം പള്ളിച്ചട്ടമ്പിയുടെ വര്‍ക്കുകള്‍  പുരോഗമിക്കുകയാണ്