ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം

0
131

കൊച്ചി: കൊച്ചി ഇടപ്പള്ളി കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം. ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിനാണ് ഇന്ന് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമന൦. അതേസമയം ആളപായമില്ല. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ ഉടൻ തന്നെ പുറത്തെത്തിക്കുകയും തുടർന്ന് ഫയർഫോഴ്സ് എത്തി തീയണക്കുകയും ചെയ്തു.

ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു കെഎസ് ഇബി ഉദ്യോഗസ്ഥൻ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. കെഎസ്ഇബിയുടെ ഓഫീസിലും വിവരമറിച്ചു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഒരു മണിക്കൂറിനുള്ളിൽ നാല് നിലകളിലേക്കും തീപടർന്നു.
തീ ഉയന്നതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്നേഹ വിനോദ്