സംസ്ഥാനത്തു ആറ് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു !

0
93

 

സംസ്ഥാനത്തു ആറ് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി ബന്ധപ്പെട്ടവര്‍ക്ക്‌. കോഴ‍ഞ്ചേരി ആശുപത്രിയിൽ ഐസലേഷനിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കും മകൾക്കും, കോട്ടയം മെ‍ഡിക്കൽ കോളജിലെ മറ്റു നാല് പേർക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 12 ആയി. ഇറ്റലിയില്‍ നിന്നു റാന്നിയിലെത്തിയ കുടുംബാംഗങ്ങളുടെ മാതാപിതാക്കള്‍ക്കും , ഇവരെ വിളിക്കാന്‍ വേണ്ടി വിമാനത്താവളത്തില്‍ പോയ മറ്റു രണ്ടു ബന്ധുക്കള്‍ക്കുമാണു കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്.

കോഴഞ്ചേരിയിൽ കോവിഡ്–19 സ്ഥിരീകരിച്ചിരിക്കുന്നത് വടശേരിക്കരക്കാരായ അമ്മയ്ക്കും മകൾക്കുമാണ് . റാന്നിയിൽ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ് ഇവരും. ഇറ്റലിയിൽനിന്നെത്തിയ ഇവർ വടശേരിക്കരയിലെ ബന്ധുവീട്ടിൽ ഏറെ നേരം ചിലവഴിച്ചിരുന്നു. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരും പത്തനംതിട്ട സ്വദേശികളാണ്.