കൊവിഡ്-19 വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക് ഡൗണിലായതിന് പിന്നാലെ അവധി ആഘോഷത്തിനു കുമരകത്തേയ്ക്ക് വച്ച് പിടിച്ച യുവാക്കള്‍ പോലിസ് പിടിയില്‍. പാലക്കാട് സ്വദേശികളായ അഞ്ച് പേരാണ് കൊവിഡ് അവധി ആഘോഷമാക്കാൻ കുമരകത്തേയ്ക്ക് യാത്ര തിരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് തൃശൂരിലെത്തിയ ഇവരെ പരിശോധനയ്ക്കായി പോലീസ് തടയുകയായിരുന്നു.
തിങ്കളാഴ്ച മുതല്‍ തന്നെ കേരളത്തില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചിരുന്നതിനാല്‍ അനുമതി ഉണ്ടായിരുന്നത് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് . ഇതിനിടെ യുവാക്കള്‍ വിനോദയാത്രയ്ക്ക് പോവുകയാണെന്ന് അറിഞ്ഞതോടെ പോലീസ് ഇവരെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ചിറങ്ങിയതിനാൽ ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
വിലക്ക് മറികടന്ന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് സ്വീകരിക്കുന്നത് കര്‍ശന നടപടികളാണ് . വിലക്ക് രണ്ട് തവണയില്‍ കൂടുതല്‍ ലംഘിച്ചാല്‍ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഡ്രോണ്‍ ഉപയോഗിച്ചും തൃശൂരില്‍ പോലീസ് നിരീക്ഷണം നടത്തുന്നുണ്ട്.

You must be logged in to post a comment Login