സ്മാര്‍ട്‌ഫോണ്‍ ഗെയിമായ പബ്ജി മൊബൈല്‍ അതിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജനപ്രിയ മൊബൈൽ ഗെയിം ആയ പബ്ജിയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് അടിമുടി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിരവധി പുതിയ ഗെയിം മോഡുകള്‍ , പുതിയ പശ്ചാത്തലങ്ങൾ പുതിയ ആയുധങ്ങൾ തുടങ്ങിയ മാറ്റങ്ങളാണ് ഗെയിമര്‍മാരെ പബ്ജിയില്‍ പിടിച്ചിരുത്തുന്നത്.
ലോകത്താകമാനം 60 കോടി ആളുകളാണ് പബ്ജി മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇവരിൽ അഞ്ച് കോടി പേര്‍ പ്രതിദിന ഉപയോക്താക്കളാണെന്ന് ഗെയിം ഉടമയായ ടെന്‍സെന്റ് ചൂണ്ടിക്കാട്ടുന്നു. ബാറ്റില്‍ റോയൽ ഗണത്തില്‍ പെടുന്ന സര്‍വൈവല്‍ ഗെയിം ആണ് പബ്ജി എന്ന പ്ലയെർ അൺനോൺ ബാറ്റിൽഗ്രൗണ്ട് . അതിവേഗം ജനപ്രീതിയാര്‍ജിച്ച ഗെയിം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഗെയിമിങ് അനുഭവം നല്‍കുന്നു.
വിദഗ്ദരായ ഗെയിമര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും വിവിധ മത്സരങ്ങള്‍ പബ്ജി സംഘടിപ്പിക്കാറുണ്ട്.

You must be logged in to post a comment Login