കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം പോത്തൻകോട്ട് വാവറമ്പലത്ത് മുൻ എഎസ്ഐ ആയ അബ്ദുൾ അസീസ് ആണ് മരിച്ചത് 69 വയസായിരുന്നു. രോഗലക്ഷണം പ്രകടിപ്പിച്ചത് മാർച്ച് 13 തൊട്ടായിരുന്നു . ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 23ന് ആശുപത്രിയിലാക്കി എന്നാൽ ആദ്യ ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നു.
ഐസലേഷൻ വാർഡിൽ വച്ച് ഇദ്ദേഹത്തിന് ഹൃദയാഘാതവും പക്ഷാഘാതവും വന്നിരുന്നു . ഉയർന്ന രക്ത സമ്മർദവും തൈറോയിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. 5 ദിവസമായി ജീവൻ നിലനിർത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
എന്നാൽ ഇതേ സമയം ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായതു എങ്ങനെയെന്നു വ്യക്തമല്ല. ഇദ്ദേഹം വിദേശയാത്ര നടത്തുകയോ രോഗബാധിതരുമായി ഇടപഴകുകയോ ചെയ്തിട്ടില്ല . മാർച്ച് അഞ്ചിനും 23നും ഇടയിൽ വിവാഹ, സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു . . ഇദ്ദേഹത്തിന്റെ സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടത്തും.

You must be logged in to post a comment Login