ഗുജറാത്തിൽ 26കാരിയായ അദ്ധ്യാപിക എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി !

0
191

അഹമദാബാദ്: ഗുജറാത്തിൽ 14 വയസുള്ള എട്ടാം ക്ലാസുകാരനുമായി 26കാരിയായ അദ്ധ്യാപിക ഒളിച്ചോടിയതായി പരാതി. മകനെ കടത്തിക്കൊണ്ടുപോയതായി കാട്ടി സർക്കാർ ജീവനക്കാരനാണ് പോലീസിനെ സമീപിച്ചത്. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതലാണ് മകനെ കാണാതായതെന്നാണ് ഉദ്യോഗസ്ഥന്‍റെ പരാതിയിൽ പറയുന്നത്. മകനൊപ്പം ക്ലാസ് ടീച്ചറായ 26കാരിയെയും കാണാതായിട്ടുണ്ടെന്നും പരാതി നൽകാൻ ഇതാണ് കാരണമെന്നും കുട്ടിയുടെ പിതാവ് പറയുന്നു. അദ്ധ്യാപിക തന്റെ മകനെ വശീകരിക്കുകയായിരുന്നു എന്നാണ്   പിതാവ് പറയുന്നത്. പരാതിയെക്കുറിച്ച് പ്രതികരിച്ച പോലീസ് കഴിഞ്ഞ ഒരു വർഷമായി അദ്ധ്യാപികയും  വിദ്യാര്‍ത്ഥിയും  തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന്   കണ്ടെത്തുകയുണ്ടായി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്കൂൾ അധികൃതർ ഇടയ്ക്ക് ഇരുവരെയും താക്കീത് ചെയ്തിരുന്നു. ‘ ബന്ധം ആരും അംഗീകരിക്കില്ലെന്ന് വ്യക്തമായതോടെ വെള്ളിയാഴ്ച അവർ വീട് വിടാൻ തീരുമാനിക്കുകയായിരുന്നു’ പോലീസ് പറയുന്നു.

‘വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മകനെ കാണുന്നില്ലെന്ന വിവരം അറിയുന്നത്. നാല് മണിയോടെ മകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതായി ഭാര്യ പറഞ്ഞു. അയല്‍ വീടുകളിലും ബന്ധുക്കളുടെ അരികിലുമൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. പിന്നീട് ടീച്ചറുടെ വീട്ടില്‍ പോയപ്പോള്‍ അവരെയും കാണാനില്ലായിരുന്നു’ കുട്ടിയുടെ അച്ഛന്റെ വാക്കുകൾ.