മഹാരാഷ്ട്ര നാഗ്പൂരിൽ 19 വയസ്സുളള പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി. നാഗ്പൂരിലെ ഒരു തുണിമില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന യോഗിലാല്‍ എന്ന 52 വയസുകാരനാണ് പെണ്‍കുട്ടിയെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്.
യുവതിക്കൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്ന വ്യക്തിയാണ് യോഗിലാൽ. മറ്റൊരു സ്‌ത്രീയും പെൺകുട്ടിയുടെ സഹോദരനും ഈ വീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. ഇവർ വീട്ടിലില്ലാത്ത സമയം നോക്കി യോഗിലാല്‍ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. അതിക്രമത്തെ എതിർത്ത യുവതിയുടെ വായിൽ യോഗിലാല്‍ തുണി നിറച്ചുവെച്ചു. തുടര്‍ന്ന് ബോധം നഷ്‌ടമായ പെൺകുട്ടിയെ പ്രതി ബലത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇയാള്‍ ഇരുമ്പുദണ്ഡ് കടത്തുകയും മർദ്ദിക്കുകയും ചെയ്തു.
സംഭവം നടന്നത് ജനുവരി 21 ന് രാത്രിയിലായിരുന്നു. എന്നാല്‍ ഭയം മൂലം ഈ കാര്യം പുറത്തുപറയാൻ മടിച്ച യുവതി കഴിഞ്ഞ വെള്ളിയാഴ്‌ച വിവരം സഹോദരനെ അറിയിക്കുകയായിരുന്നു. തുടർന്ന് സഹോദരൻ പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത് . പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You must be logged in to post a comment Login