പത്തൊമ്പതുകാരന്‍റെ ആത്മഹത്യ ! കാരണം പോലീസോ ?

0
119

 

ആലപ്പുഴ : ആലപ്പുഴ അവലക്കുന്നിൽ 19 വയസുകാരൻ പൊലീസിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തു. മാധവന്‍ (19) ആണ് മരിച്ചത്, മാധവൻ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പിൽ ആ പ്രദേശത്തെ പോലീസിനെതിരെ പരാമർശമുണ്ട്.
മാധവനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് . കുട്ടുകാരനുമായുണ്ടായ അടിപിടിക്കേസായിരുന്നു കാരണം. പരാതിക്കാരന്‍റെ അമ്മ വക്കീൽ ഗുമസ്തയായാതിനാല്‍ ഇവർ പൊലീസിനെ സ്വാധീനിച്ച് കേസെടുപ്പിക്കുകയായിരുന്നുവെന്നും പൊലീസ് സ്റ്റേഷനിലെത്തിയ സഹോദരനെയും അച്ഛനെയും കള്ളക്കേസിൽ കുടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
പോസ്റ്റ്മോർട്ടത്തിനായി മാധവന്‍റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.