പൗരത്വനിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹർത്താൽ പ്രഖ്യാപിച്ചത് നിയമ വിരുദ്ധമായാണെന്നും. മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി സംഘടിച്ചാൽ നേരിടാന്‍ പോലീസ് സജ്ജമാണെന്നും ഡിജിപി കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഹർത്താലിന് ആഹ്വാനം ഉണ്ടായത്. സംസ്ഥാന സർക്കാരിനെയും രേഖാമൂലം അറിയിച്ചിട്ടില്ല. ബന്ധപ്പെട്ടവരോട് ഹർത്താൽ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

You must be logged in to post a comment Login