സ്വിഫ്റ്റ് ബസ് ലോറിക്ക് പിന്നിലിടിച്ചു; ബസ് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

0
78

സ്വിഫ്റ്റ് ബസ് ലോറിക്ക് പിന്നിലിടിച്ചു; ബസ് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം വയലാറില്‍ ദേശീയപാതയില്‍ കെ സ്വിഫ്റ്റ് ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ മനോജിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിസാര പരിക്കേറ്റ യാത്രക്കാരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലര്‍ച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ശക്തമായ മഴ കാരണം റോഡരികില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് നിഗമനം.