സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍ കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങള്‍ ഏത് ഗണത്തില്‍പ്പെടുമെന്ന് ഷമ്മി തിലകന്‍

0
97

 

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വലിയ രീതിയിൽ ചര്‍ച്ചയായതിന് പിന്നാലെ സംഭവത്തെ അടിസ്ഥാനമാക്കി ഒരു ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുകയാണ് ഷമ്മി തിലകന്‍.

” സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക..?,” എന്നാണ് ഷമ്മി കുറിപ്പില്‍ ചോദിക്കുന്നത്. നിമിഷ നേരം കൊണ്ട് ആയിരക്കണക്കിന് റിയാക്ഷനുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. പോസ്റ്റിന് വന്ന കമന്റുകളില്‍ ചിലതിന് ഷമ്മി മറുപടിയും കൊടുത്തിട്ടുണ്ട്. നേരത്തെ, കേന്ദ്രമന്ത്രി വി. മുരളീധരനും സംവിധായകന്‍ പ്രിയദര്‍ശനും ഉള്‍പ്പെടെ നിരവധി പേര്‍ മോദിയുടെ ‘ലാളിത്യ’ത്തെ പ്രശംസിച്ചുരംഗത്തത്തിയിരുന്നു.

ഷിനോജ്