വേള്‍ഡ് വൈഡ് വൈബ് അഥവാ www എന്നറിയപ്പെടുന്ന നെറ്റ്‌വർക്കുമായി കണക്ടു ചെയ്തു കിടക്കുന്നതാണ് എല്ലാ രാജ്യത്തിന്റെയും
ഇന്റര്‍നെറ്റ്. ഈ ഇന്റര്‍നെറ്റിലൂടെയാണ് എവിടെ നിന്നും ഏതു രാജ്യത്തേക്കും വിവരങ്ങള്‍ ഒഴുകിയെത്തുന്നത് . ആദ്യമായി ഇന്റര്‍നെറ്റില്‍ മിനുക്കുപണികള്‍ നടത്തിയ രാജ്യം ചൈനയാണ്. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ അമേരിക്കന്‍ ഭീമന്മാരെ പുറത്താക്കാനും തങ്ങളുടെ പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗം ക്രമീകരിക്കാനുമായിരുന്നു അവരുടെ ശ്രമം. ഒരു പരിധി വരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.
എന്നാല്‍ റഷ്യ ഇപ്പോള്‍ നടത്തിയിരിക്കുന്നത് www മായി ഏതെങ്കിലും രാജ്യം ഇതുവരെ നടത്തിയിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ വിച്ഛേദിക്കലാണ് റുനെറ്റ് (RuNet) എന്ന പേരില്‍ അറിയപ്പെടുന്ന റഷ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റാണ് അവര്‍ പരീക്ഷിച്ചിക്കുന്നത്. റുനെറ്റ് വേള്‍ഡ് വൈഡ് വെബുമായി വിച്ഛേദിച്ചാല്‍ സ്വയം പ്രവര്‍ത്തിക്കുമോ എന്ന് പരീക്ഷണം നടത്തിയിരിക്കുകയാണ് റഷ്യ.
നവംബറില്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് ബില്‍ (‘sovereign internet’ bill) അവതരിപ്പിച്ചപ്പോള്‍ റഷ്യ പറഞ്ഞത് ഇത് അമേരിക്കയുടെ സൈബര്‍ സെക്യൂരിറ്റി തന്ത്രങ്ങളെ പ്രതിരോധിക്കാനാണ് എന്നാണ്. റഷ്യയുടെ സർക്കാർ സ്ഥാപനങ്ങളും കമ്യൂണിക്കേഷന്‍സ് നെറ്റ്‌വര്‍ക്കും മെസഞ്ചറുകളും ഇമെയിൽ സേവനദാതാക്കളുമെല്ലാം ഇപ്പോള്‍ നടത്തിയ ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു. ഏതു സാഹചര്യത്തിലും റഷ്യയ്ക്കുള്ളില്‍ ഇന്റര്‍നെറ്റ് മുറിയാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് റഷ്യയുടെ ഡെപ്യൂട്ടി കമ്യൂണിക്കേഷന്‍സ് മന്ത്രിയായ അലക്‌സെയ് സൊകൊളോവ് പറഞ്ഞു. റഷ്യയ്ക്കു പുറത്തുള്ള പ്രശ്‌നങ്ങള്‍ അകത്തുള്ള ഇന്റര്‍നെറ്റിനെ ബാധിക്കില്ലെന്നും ടെസ്റ്റ് വിജയകരമായിരുന്നു എന്നും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ദേശീയ ഡൊമെയിൻ നെയിം സിസ്റ്റം (DNS) സൃഷ്ടിച്ച് വേള്‍ഡ് വൈഡ് വെബുമായുള്ള ബന്ധം വിച്ഛേദിക്കാനും രാജ്യത്തിനുള്ളിലെ ഇന്റര്‍നെറ്റ് ട്രാഫിക് ഡേറ്റാ മുഴുവന്‍ രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള അക്‌സസ് പോയിന്റുകളിലൂടെ കടത്തിവിടാനുമാണ് റഷ്യ ശ്രമിക്കുന്നത്. (Roskomnadzor – the Federal Service for Supervision of Communications, Information Technology and Mass Media ) റോസ്‌കോംനഡസര്‍ ആയിരിക്കും ഇനി റഷ്യയുടെ ഇന്റര്‍നെറ്റിന്റെ നിയന്ത്രണം കൈവശംവയ്ക്കുന്ന സംഘടന. വ്യക്തികളുടെ ഡേറ്റയും ഈ സംഘടന പരിശോധിക്കും. വിക്കിപീഡിയ, പോണ്‍ഹബ്, ആമസോണിന്റെ ചില പ്രവര്‍ത്തന മേഖലകള്‍ തുടങ്ങിയവയൊക്കെ മുൻപ് ബ്ലോക്ക് ചെയ്തിട്ടുള്ള സംഘടനയാണ് റോസ്‌കോംനഡസര്‍, തങ്ങളുടെ ടെസ്റ്റുകളുടെ റിസള്‍ട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്ന് മന്ത്രി അറിയിക്കുകയുണ്ടായി .
എന്നാല്‍ വിമര്‍ശകര്‍ ആരോപിക്കുന്നത് ലോകവുമായുള്ള റഷ്യക്കാരുടെ ബന്ധം വേര്‍പെടുത്താനുള്ള ശ്രമമാണിതെന്നാണ് . സ്വതന്ത്ര ഇന്റര്‍നെറ്റ് എന്നു പറഞ്ഞാലും സര്‍വ്വാധികാരമുള്ള ഇന്റര്‍നെറ്റ് എന്നു പറഞ്ഞാലും രണ്ടു കാര്യങ്ങളല്ല എന്നും ആഗോള ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ പ്രശ്‌നങ്ങള്‍ ഉറപ്പാണ്. അതു സംഭവിക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍ ആയാണ് പുതിയ നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് വൈഡ് വെബിന്റെ നിയന്ത്രണം വിദേശ രാജ്യങ്ങളുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആഗോള ഇന്റര്‍നെറ്റുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഒരുങ്ങുകയല്ലന്നും . അങ്ങനെ ഒരു ഉദ്ദേശമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
നിലവിലെ ഇന്റര്‍നെറ്റിനെ കണ്ണുമടച്ചു വിശ്വസിക്കുന്നത് അബദ്ധം ആണെന്നാണ് റഷ്യന്‍ സർക്കാർ കരുതുന്നത്. വിദേശ ടെക്‌നോളജിയെ ആശ്രയിക്കുന്നതിനെതിരെയും റഷ്യയില്‍ പുതിയ വാദങ്ങള്‍ ഉയരുന്നുണ്ട്.
സമൂഹ മാധ്യമങ്ങള്‍ക്ക് സിദ്ധിച്ചുവരുന്ന പ്രചാരത്തിന് കടിഞ്ഞാണിടുക എന്നതാണ് പ്രധാന ഉദ്ദേശമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് റഷ്യയെക്കൊണ്ടു പുതിയ വഴി തേടാന്‍ ചിന്തിപ്പിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. വിവരങ്ങള്‍ സ്വതന്ത്രമായി പ്രവഹിക്കുന്നത് റഷ്യയിലേതു പോലെയുള്ള സർക്കാരുകളുടെ പ്രവര്‍ത്തനത്തിനു ഭീഷണിയാണെന്ന് ന്യൂ അമേരിക്കയുടെ ഇന്റര്‍നെറ്റ് വിദഗ്ധനായ ജസ്റ്റിന്‍ ഷെര്‍മാന്‍ ചൂണ്ടിക്കാട്ടി.
റുനെറ്റ് പൂര്‍ണമായി നിലവില്‍ വന്നു കഴിയുമ്പോള്‍ റഷ്യന്‍ പൗരന്മാര്‍ ചില വെബ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനും ഉദ്ദേശമുണ്ട്. ചൈനയ്ക്കു മുൻപെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചരിത്രവും റഷ്യക്കുണ്ട്- 2006ല്‍ ലിങ്ക്ട്ഇൻ, ടെലിഗ്രാം തുടങ്ങിയവ ആക്‌സസ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നടപടിക്രമങ്ങള്‍ വഴി ഇന്റര്‍നെറ്റ് നീക്കങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കാനും അവര്‍ക്ക് ഉദ്ദേശമുണ്ട്. തങ്ങളുടെ നയങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രധാനപ്പെട്ട 9 വിപിഎന്‍ സേവനദാതാക്കളെ 2019 ജൂണില്‍ റഷ്യ ഭീഷണിപ്പെടുത്തിയിരുന്നു. സൈബര്‍ സ്വാതന്ത്ര്യം എന്ന ആശയമുയര്‍ത്തുന്ന ലോകത്തെ വിവിധ സ്വേച്ഛാതിപധ്യ സ്വഭാവമുള്ള സർക്കാരുകള്‍ റഷ്യയുടെ പാത തിരഞ്ഞെടുത്താല്‍ അദ്ഭുതപ്പെടേണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നവരും ഉണ്ട്.

You must be logged in to post a comment Login