ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കാരണത്താല്‍ സഭ അച്ചടക്ക നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം പ്രസ് ക്ലബിൽ വച്ച് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരായ സാറാ ജോസഫ്, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
“കര്‍ത്താവിന്‍റെ നാമത്തിൽ” എന്ന പേരിൽ പുറത്തിറങ്ങുന്ന ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ ഇതിനോടകം തന്നെ വിവാദമായിട്ടുള്ളതാണ് .
കന്യാസ്ത്രീയായ ശേഷം നാലു വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സന്ദര്‍ശകരെന്ന പേരിൽ മഠത്തിലെത്തുന്ന വൈദികര്‍ കന്യാസ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാറുണ്ടെന്നും ആത്മകഥയിൽ പറയുന്നു. മഠത്തിനുള്ളിൽ വെച്ച് കന്യാസ്ത്രീകൾ സ്വയംഭോഗം ചെയ്യാറുണ്ടെന്നും മുതിർന്ന കന്യാസ്ത്രീകൾ ഇളയ കന്യാസ്ത്രീകളുമായി സ്വവർഗരതിയിൽ ഏർപ്പെടാറുണ്ടെന്നും സിസ്റ്റർ ലൂസി തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login