സദാചാര ഗുണ്ട ചമയൽ – കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ !

0
448

തൃശൂർ (വരന്തരപ്പിള്ളി) : മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോർപസ് ഹർജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് സദാചാര ഗുണ്ട ചമഞ്ഞ കേസിൽ തൊട്ടടുത്ത ദിവസം അറസ്റ്റിലായി. വേലൂപ്പാടം എടകണ്ടൻ വീട്ടിൽ ഗഫൂർ (31) ആണ് അറസ്റ്റിലായത്.
ഏപ്രിൽ 7ന് വേലൂപ്പാടത്തുള്ള തന്റെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയായ യുവാവിനെ ഗഫൂറും സംഘവും ചേർന്ന് തടഞ്ഞുനിർത്തുകയും നഗ്നനാക്കി ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണമോതിരവും കവരുകയുമായിരുന്നു . കൂടാതെ ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് 19900 രൂപ പിൻവലിക്കുകയും ചെയ്തിട്ടുണ്ട് .

ഗഫൂറിനെ കൂടാതെ എടകണ്ടൻ വീട്ടിൽ മുഹമ്മദ് റഫീഖ് (29) കാരികുളം കടവ് നൊച്ചി ശ്രുതീഷ്‌കുമാർ (25) മേലേപുരയിടത്തിൽ ഹഫീസ് (30), എന്നിവരും അറസ്റ്റിൽ ആയവരിൽ ഉൾപ്പെടുന്നു.

പ്രണയബന്ധം മുടക്കാൻ ബന്ധുക്കൾ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പെരിന്തൽമണ്ണ സ്വദേശിനിയായ സാബിഖയെ കോടതിയുടെ ഇടപെടലിനെത്തുടർന്ന് മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂർ വിവാഹം ചെയ്തത്.