സണ്ണി ലിയോണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രാഗിണി എംഎംഎസ് സീരിസിലെ മൂന്നാം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
സീ 5, എ.എൽ.ടി. ബാലാജി എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ സംയുക്ത സംരംഭമായ ‘രാഗിണി എംഎംഎസ് റിട്ടേൺസ് സീസൺ 2 ‘ ‘രാഗിണി എംഎംഎസ്’ ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം വരവ് ഈറോട്ടിക്-ഹൊറർ വെബ് സീരീസിന്റെ രൂപത്തിലാണ്.
അദ്യ ഗുപ്ത,ദിവ്യ അഗർവാൾ, ആരതി ഖേത്രപാൽ,വരുൺ സൂദ്, വിക്രം സിംഗ് റാത്തോഡ് , ഋഷിക നാഗ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇരുപതുകാരിയായ രാഗിണി ഷ്രോഫിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ ഒരു പാരാ നോർമൽ വിദഗ്‌ധയുടെ വേഷത്തിലാണ് സണ്ണി ലിയോണി പ്രത്യക്ഷപ്പെടുന്നത് .

You must be logged in to post a comment Login